LiveTV

Live

National

ഓൺലൈൻ വ്യാപാരം സാധാരണ നിലയിലാക്കും

തിങ്കളാഴ്ചക്ക് ശേഷം ഓൺലൈൻ വ്യാപാരം സാധാരണ നിലയിലാക്കാനാണ് നീക്കം.

ഓൺലൈൻ വ്യാപാരം സാധാരണ നിലയിലാക്കും

രാജ്യവ്യാപക ലോക്ക്ഡൌണിനിടയില്‍ ഓൺലൈൻ വ്യാപാരത്തിന് ഇളവ് നൽകി കേന്ദ്ര സർക്കാർ. തിങ്കളാഴ്ചക്ക് ശേഷം ഓൺലൈൻ വ്യാപാരം സാധാരണ നിലയിലാക്കാനാണ് നീക്കം. എല്ലാ ഉൽപ്പന്നങ്ങളും ഓൺലൈൻ വഴി വിൽക്കാൻ അനുവദിക്കും. നിലവിൽ ആവശ്യ വസ്തുക്കൾ മാത്രമാണ് വിറ്റഴിക്കാനാവുന്നത്.

വിമാന ടിക്കറ്റ് തുക മടക്കി നൽകാത്ത സംഭവത്തിലും കേന്ദ്രം ഇടപെട്ടു. വ്യോമയാന മന്ത്രാലയം വിമാന കമ്പനി മേധാവിമാരുമായി ചർച്ച നടത്തി. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഉടൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കും.