LiveTV

Live

National

മോഷ്ടാവിനും, പിടികൂടിയ പൊലീസിനും കോവിഡ് സ്ഥിരീകരിച്ചു

ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കള്ളനെ പിടികൂടിയ പൊലീസിനെ കോവിഡ് പിടികൂടിയതായി തെളിഞ്ഞത്.

മോഷ്ടാവിനും, പിടികൂടിയ പൊലീസിനും കോവിഡ് സ്ഥിരീകരിച്ചു

ഗുജറാത്തിലെ വഡോദര ജില്ലയിലെ ദാബോയ് പൊലീസ് സ്റ്റേഷിലെ ഹെഡ് കോണ്‍സ്റ്റബിളിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം അടങ്ങിയ സംഘം ചൊവ്വാഴ്ച്ച പിടികൂടിയ മോഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കള്ളനെ പിടികൂടിയ പൊലീസിനെ കോവിഡ് പിടികൂടിയതായി തെളിഞ്ഞത്.

ദാബോയ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു റെയില്‍ വേ ക്രോസിന് സമീപത്തെ കടയില്‍ നിന്നും 4256 രൂപ വിലയുള്ള പാന്‍മസാല മോഷണം പോയിരുന്നു. സംഭവം അന്വേഷിച്ച പൊലീസ് 52 വയസുകാരനായ പ്രതിയേയും കൂട്ടാളിയേയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ഇതില്‍ ഒരു മോഷ്ടാവില്‍ കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് കോവിഡ് മരണം 414 ആയി
Also Read

രാജ്യത്ത് കോവിഡ് മരണം 414 ആയി

തുടര്‍ന്ന് കേസ് അന്വേഷിച്ച സംഘത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. ഇതില്‍ ഹെഡ്‌കോണ്‍സ്റ്റബിളായ 35കാരന്റെ പരിശോധന ഫലം പോസിറ്റീവാകുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് നാല് ഉദ്യോഗസ്ഥരെ വീടുകളില്‍ ക്വാറന്റെയ്‌നിലാക്കിയിരിക്കുകയാണെന്നും ഡെപ്യൂട്ടി എസ്.പി കല്‍പേഷ് സോളങ്കി അറിയിച്ചു.

മോഷ്ടാവിന് രോഗം പകര്‍ന്നത് എവിടെ നിന്നെന്ന അന്വേഷണം ആരംഭിക്കുകയും ഇയാള്‍ താമസിച്ചിരുന്ന മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ 150 കെട്ടിടങ്ങളും 600ഓളം പേരുമാണ് നിരീക്ഷണത്തിന്റെ പരിധിയില്‍ വരുന്നത്. വ്യാഴാഴ്ച്ചവരെയുള്ള കണക്ക് പ്രകാരം വഡോദരയില്‍ 132 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.