LiveTV

Live

National

വൈറലായി ഫ്ലൈ ഓറിന് താഴെ കൂട്ടം കൂടി കഴിയുന്ന അതിഥി തൊഴിലാളികളുടെ ചിത്രം; അവര്‍ക്ക് താമസ സൗകര്യമൊരുക്കി ഡല്‍ഹി സര്‍ക്കാര്‍ 

ലോക്ക് ഡൌണ്‍ മൂലം സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ പറ്റാത്ത അതിഥി തൊഴിലാളികളാണ് യമുന നദിയുടെ തീരത്തെ ഫ്ലൈ ഓവറിന് താഴെ അഭയം പ്രാപിച്ചത്

വൈറലായി ഫ്ലൈ ഓറിന് താഴെ കൂട്ടം കൂടി കഴിയുന്ന അതിഥി തൊഴിലാളികളുടെ ചിത്രം; അവര്‍ക്ക് താമസ സൗകര്യമൊരുക്കി ഡല്‍ഹി സര്‍ക്കാര്‍ 

ഡല്‍ഹിയിലെ യമുന നദിയുടെ തീരത്ത് ഫ്ലൈ ഓവറിന് താഴെ കൂട്ടം കൂട്ടമായി കിടന്നുറങ്ങുന്ന അതിഥി തൊഴിലാളികളുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടരുന്നു. അതിന് പരിഹാരം കണ്ടിരിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മാധ്യമങ്ങളിലൂടെ അത് തന്‍റെ ശ്രദ്ധയില്‍പ്പെട്ടെന്നും ഈ അതിഥി തൊഴിലാളികളെ സര്‍ക്കാരിന്‍റെ താമസസ്ഥലത്തേക്ക് മാറ്റാനുള്ള നടപടികള്‍ ചെയ്തുതുടങ്ങിയെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ലോക്ക് ഡൌണ്‍ മൂലം സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ പറ്റാത്ത അതിഥി തൊഴിലാളികളാണ് യമുന നദിയുടെ തീരത്തെ ഫ്ലൈ ഓവറിന് താഴെ അഭയം പ്രാപിച്ചത്. ഇവരെ സര്‍ക്കാരിന്‍റെ കീഴിലുള്ള താമസസ്ഥലത്തേക്ക് മാറ്റിത്തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇതുപോലുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയ മാധ്യമങ്ങളോട് കേജരിവാള്‍ നന്ദിയും പറഞ്ഞു. 10 ലക്ഷം ആളുകള്‍ക്ക് ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ടെന്നും 75 ലക്ഷം പേരിലേക്ക് സൌജന്യ റേഷനും എത്തിച്ചുകഴിഞ്ഞതായും കേജരിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1578 ആയി. പുതിയ 17 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും രണ്ട് മരണങ്ങളും സംഭവിച്ചതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 32 ആയി. ലോക്ക് ഡൌണ്‍ ആയതിനാല്‍ വരുമാനം നിലച്ച ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ പട്ടിണിയിലാണ്. നാട്ടിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യവുമായി നിരവധിപേര്‍ കാല്‍നടയായി ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ സൌകര്യം ഏര്‍പ്പെടുത്തിയപ്പോള്‍ മാര്‍ച്ച് 28ന് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ബസ് സ്റ്റേഷനിലും ഏപ്രില്‍ 14ന് ബാന്‍ട്രാ ട്രെയിന്‍ സ്റ്റേഷനും ജനസാഗരമായിരുന്നു ഉണ്ടായിരുന്നത്.