LiveTV

Live

National

മഹാരാഷ്ട്രയില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധയുള്ള മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 3500 ആയി. മരണസംഖ്യ 187 ആണ്.

മഹാരാഷ്ട്രയില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം 165 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 3500 ആയി. അതിഥി തൊഴിലാളികള്‍ ലോക്ക്‍ഡൌണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് തെരുവില്‍ ഇറങ്ങിയ സംഭവത്തില്‍ 11 പേരെ കൂടി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധയുള്ള മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 3500 ആയി. മരണസംഖ്യ 187 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 183 പുതിയ കേസുകളും 9 മരണങ്ങളുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ മുംബൈയിൽ കണക്കുകൾ പരിശോധിക്കുമ്പോൾ അല്പം രോഗശമനം ദൃശ്യമായിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ പുതിയ കേസുകളുടെ എണ്ണം 35% കുറഞ്ഞു. മരണസംഖ്യ രണ്ട് മാത്രമാണ്. 11 ദിവസങ്ങൾക്കു ശേഷമാണ് ഈ മാറ്റം. അതേസമയം, മുംബൈയിൽ കണ്ടയ്ൻമെന്റ് സെന്ററുകൾ 438 ആയി ഉയർത്തി.

ബാന്ദ്ര സംഭവത്തിൽ മുംബൈ പൊലീസ് ഇന്ന് 11 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 20 ആയി. ബാന്ദ്ര റെയിൽവേ സ്റ്റേഷനു മുന്നിൽ അതിഥി തൊഴിലാളികൾ തടിച്ചുകൂടിയ സംഭവത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് കേസ്. നേരത്തെ എ.ബി.പി മറാത്തി ചാനൽ ലേഖകൻ രാഹുൽ കുൽക്കർണിയേയും പൊതു പ്രവർത്തകനായ വിനോദ് ദുബെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ റെയിൽവേയുടെ അറിയിപ്പ് സംപ്രേഷണം ചെയ്യുകയായിരുന്നുവെന്ന് ABP ചാനൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം, ബാന്ദ്ര സംഭവത്തിൽ ബി.ജെ.പിക്കെതിരെ ശിവസേന രംഗത്തെത്തി. ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും ബാന്ദ്ര സംഭവം സംശയാസ്പദമാണെന്നും പാർട്ടി മുഖപത്രം ചൂണ്ടിക്കാട്ടി. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ബാലസാഹിബ് തോറോട്ട് ആരോപിച്ചു.