LiveTV

Live

National

ലോക്ഡൌണ്‍ ലംഘിച്ച് ആയിരങ്ങളുടെ പങ്കാളിത്തത്തോടെ ഘോഷയാത്ര; സംഭവം കര്‍ണാടകയില്‍

സിദ്ധലിംഗേശ്വര ഉത്സവത്തിന്‍റെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഘോഷയാത്രയില്‍ നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ഒരു രഥം വലിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് കാണാം.

 ലോക്ഡൌണ്‍ ലംഘിച്ച് ആയിരങ്ങളുടെ പങ്കാളിത്തത്തോടെ  ഘോഷയാത്ര; സംഭവം കര്‍ണാടകയില്‍

ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ആയിരങ്ങളുടെ പങ്കാളിത്തത്തോടെ കര്‍ണാടകയില്‍ മതഘോഷയാത്ര നടന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം തന്നെയാണ് ഈ സംഭവം അരങ്ങേറിയത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക്ഡൌണ്‍ ആയിരിക്കുന്ന സന്ദര്‍ഭത്തിലാണ് ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ കര്‍ണാടകയിലെ കലബുരാഗി ജില്ലയിൽ മതഘോഷയാത്ര സംഘടിപ്പിച്ചത്.

സിദ്ധലിംഗേശ്വര ഉത്സവത്തിന്‍റെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഘോഷയാത്രയില്‍ നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ഒരു രഥം വലിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് കാണാം. സാമൂഹിക അകലം പാലിക്കേണ്ട സന്ദര്‍ഭത്തില്‍ നൂറില്‍പ്പരം ആളുകള്‍ തോളോട് തോള്‍ ചേര്‍ന്ന് രഥം വലിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കലബുരാഗി ജില്ലയിലെ ചിറ്റാപൂർ താലൂക്കിലാണ് ഉത്സവത്തിന്‍റെ ഭാഗമായ ഘോഷയാതത്ര നടന്നത്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ല കൂടിയാണ് കലബുരാഗി. മാർച്ച് ആദ്യ വാരമായിരുന്നു രാജ്യത്തെ ആദ്യ കോവിഡ് മരണം കലബുരഗിയില്‍ സംഭവിക്കുന്നത്.

ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പരസ്യമായി ലംഘിക്കുമ്പോൾ പ്രാദേശിക പൊലീസും ജില്ലാ ഭരണകൂടവും നിശബ്ദ പാലിക്കുന്നത് സംസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുന്നു.