LiveTV

Live

National

കോവിഡ് രോഗിയെന്ന് സംശയിക്കുന്ന യുവതി മരിച്ചു; ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍

ഒരുപാട് ദിവസത്തെ നിര്‍ബന്ധിത ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് യുവതി വിദേശ സഞ്ചാരം നടത്തിയെന്നും കോവിഡ് ബാധിതരുമായി സമ്പര്‍കം പുലര്‍ത്തിയിരുന്നതായും അറിയാന്‍ സാധിച്ചു

കോവിഡ് രോഗിയെന്ന് സംശയിക്കുന്ന യുവതി മരിച്ചു; ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍

കോവിഡ് ബാധിതയെന്ന് സംശയിക്കുന്ന 25 വയസുകാരിയായ ഒരു രോഗി മരിചതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍. ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 68 ജീവനക്കാരാണ് നിരീക്ഷണത്തിലുള്ളത്.

വിദേശ സഞ്ചാരം നടത്തിയ ഗര്‍ഭിണിയായ യുവതി താന്‍ യാത്ര നടത്തിയെന്ന് സമ്മതിക്കാതിരുന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി യുവതിയെയും കുടുംബത്തെയും വീട്ടില്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ വെച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച യുവതിയുടെ സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ഒരുപാട് ദിവസത്തെ നിര്‍ബന്ധിത ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് യുവതി വിദേശ സഞ്ചാരം നടത്തിയെന്നും കോവിഡ് ബാധിതരുമായി സമ്പര്‍കം പുലര്‍ത്തിയിരുന്നതായും അറിയാന്‍ സാധിച്ചു. ജില്ലാ മജിസ്ട്രേറ്റിന്‍റെ നിര്‍ദ്ദേശപ്രകാരം യുവതിയുടെ കുടുംബത്തിലെ നാല് പേര്‍ ഏപ്രില്‍ 10 മുതല്‍ 24 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ആയതിനാല്‍ യുവതിയുമായി സമ്പര്‍കം പുലര്‍ത്തിയ എല്ലാ ആശുപത്രി ജീവനക്കാരെയും നിരീക്ഷണത്തിലാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.