LiveTV

Live

National

രാജ്യത്ത് കോവിഡ് മരണം 414 ആയി

മൂന്നു മരണവും 105 പുതിയ രോഗികളും ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് മരണം 414 ആയി

രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 414 ആയി. 12,380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ടും ഉത്തർപ്രദേശിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. അതിവേഗ പരിശോധനക്ക് അടക്കമുള്ള ആറര ലക്ഷം കിറ്റുകൾ ഇന്ന് ചൈനയില്‍ നിന്ന് എത്തിക്കും. സാമ്പത്തിക ഉത്തേജന നടപടികൾ അടക്കം ചർച്ചചെയ്യാൻ ധനമന്ത്രി നിർമല സീതാരാമൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്ത് 10,477 പേരാണ് ചികിത്സയിലുള്ളത്. 1489 പേർ ആശുപത്രി വിട്ടു. ഉത്തർപ്രദേശിലെ ആഗ്രയിൽ 65 വയസുകാരൻ മരിച്ചു. മൂന്നു മരണവും 105 പുതിയ രോഗികളും ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തു.

ഡൽഹിയിൽ രോഗം ബാധിച്ചവരുടെ എണ്ണം 1578 ആയി. ചാന്ദിനി മഹൽ പൊലീസ് സ്റ്റേഷനിൽ രണ്ട് പേർക്കും മൗലാന ആസാദ് ആശുപത്രിയിൽ ഡോക്ടർക്കും ഒരു ഭക്ഷണവിതരണ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. ഭക്ഷണ വിതരണ ജീവനക്കാരനുമായി സമ്പർക്കത്തിൽ വന്ന 17 ജീവനക്കാരെയും 72 കുടുംബങ്ങളും നിരീക്ഷണത്തിലാക്കി. നിസാമുദിൻ സമ്മേളനം സംഘടിപ്പിച്ചതിന് തബ്ലീഗ് ജമാഅത്ത് അധ്യക്ഷൻ മൗലാന സാദ് അടക്കം ഏഴു പേർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. മധ്യപ്രദേശിൽ 42 ഉം രാജസ്ഥാനിൽ 25 ഉം ആന്ധ്രാപ്രദേശിൽ ഒമ്പതും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

അതേസമയം ചൈനയിൽ നിന്ന് എത്തിയ 1.7 ലക്ഷം PPE കിറ്റുകളിൽ 50,000 എണ്ണത്തിന് ഗുണമേൽമ ഇല്ലെന്ന് കണ്ടെത്തി. അടച്ചുപൂട്ടൽ രാജ്യത്തുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി വേണമെന്ന് സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടു. ഇക്കാര്യം അടക്കം ചർച്ചചെയ്യാൻ പ്രധാനമന്ത്രിയുമായി ധനമന്ത്രി നിർമല സീതാരാമൻ കൂടിക്കാഴ്ച നടത്തും. ആരോഗ്യ വാഹന ഇൻഷുറൻസ് പോളിസികളുടെ അടവ് മെയ് അഞ്ചു വരെ നീട്ടിയതായി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു.