LiveTV

Live

National

അംബേദ്കറിന്‍റെ കാഴ്ചപ്പാടുകള്‍ നിറവേറ്റിയത് മോദി സര്‍ക്കാരെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍

അംബേദ്ക്കറിന്റെ കാഴ്ച്ചപ്പാടുകള്‍ നരേന്ദ്രമോദി സര്‍ക്കാരാണ് നിറവേറ്റിയതെന്ന് അവകാശപ്പെട്ട നഡ്ഡ അംബേദ്കറിനെ കോണ്‍ഗ്രസ് ഒരിക്കല്‍ പോലും ബഹുമാനിച്ചിട്ടില്ലെന്നും ആരോപിച്ചു.

അംബേദ്കറിന്‍റെ കാഴ്ചപ്പാടുകള്‍ നിറവേറ്റിയത് മോദി സര്‍ക്കാരെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍

അംബേദ്ക്കറിന്റെ കാഴ്ച്ചപ്പാടുകള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആണ് നിറവേറ്റിയെന്നും അംബേദ്കര്‍ കാട്ടി തന്ന വഴിയിലൂടെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സഞ്ചരിക്കുന്നതെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡ. ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയായ ബി.ആര്‍ അംബേദിക്കറിന്റെ 129ാം ജന്മദിനത്തിലാണ് ജെ.പി നഡ്ഡയുടെ പരാമര്‍ശം. അംബേദ്കര്‍ ജയന്തി ദിനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംബേദ്ക്കറിന്റെ കാഴ്ച്ചപ്പാടുകള്‍ നരേന്ദ്രമോദി സര്‍ക്കാരാണ് നിറവേറ്റിയതെന്ന് അവകാശപ്പെട്ട നഡ്ഡ അംബേദ്ക്കറിനെ കോണ്‍ഗ്രസ് ഒരിക്കല്‍ പോലും ബഹുമാനിച്ചിട്ടില്ലെന്നും ആരോപിച്ചു. ‘ബാബാസാഹേബിന്റെ കാലത്ത് കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നു. ആ സയമത്ത് പോലും അവര്‍ അദ്ദേഹത്തിന് ബഹുമാനം നല്‍കിയിരുന്നില്ല. അദ്ദേഹം മരണപ്പെട്ട് നാല് പതിറ്റാണ്ടിന് ശേഷമാണ് അദ്ദേഹത്തിന് ഭാരത രത്‌ന നല്‍കിയത്. ഇതും നിര്‍ഭാഗ്യകരമാണ്’ ജെ.പി നഡ്ഡ പറഞ്ഞു.

വലിയ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും അംബേദ്ക്കര്‍ ഒരിക്കലും താന്‍ പിന്തുടര്‍ന്നു വന്ന മൂല്യങ്ങളില്‍ വിട്ടവീഴ്ച്ച വരുത്തിയിട്ടില്ലാത്ത ആളാണെന്നും സാമൂഹിക അസമത്വത്തിനും വിവേചനത്തിനുമെതിരെയാണ് അദ്ദേഹം പോരാടിയെന്നും നഡ്ഡ കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാര്‍ ബി.ആര്‍ അംബേദ്ക്കറിന്റെ ജനന-മരണ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള അഞ്ച് ഇടങ്ങള്‍ തീര്‍ത്ഥാടന സ്ഥലങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും സമൂഹത്തിലെ പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ബി.ജെ.പിക്ക് അദ്ദേഹം ഒരു മാതൃകയാണെന്നും ബിജെപി പ്രവര്‍ത്തകര്‍ അംബേദ്ക്കര്‍ പ്രത്യയശാസ്ത്രം പിന്‍തുടണമെന്നും നഡ്ഡ ആവശ്യപ്പെട്ടു.

അംബേദ്ക്കറുടെ ജന്മദിനത്തിന്‍റെ ആദരസൂചകമായി കര്‍ണ്ണാടക കോണ്‍ഗ്രസ് ഭരണഘടനയുടെ ആമുഖം വായിച്ചിരുന്നു. ഒപ്പം രാജ്യത്തെ പ്രധാനപ്പെട്ട നേതാക്കളെല്ലാം തന്നെ അംബേദ്ക്കര്‍ ജയന്തി ആശംസകളും നേര്‍ന്നിരുന്നു. അംബേദ്ക്കര്‍ ജന്മദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്റെ ആദരം അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ആശംസകള്‍ അറിയിച്ചിരുന്നു.