LiveTV

Live

National

വിമാനസര്‍വീസുകള്‍ നിര്‍ത്തിയിട്ട് മൂന്നാഴ്ച: പക്ഷേ, കോവിഡ് പരിശോധനയില്‍ പ്രഥമ പരിഗണന രണ്ടാഴ്ചയ്ക്കുള്ളില്‍ അന്താരാഷ്ട്ര യാത്ര  നടത്തിയവര്‍ക്കെന്ന് ഐസിഎംആര്‍

കോവിഡ് പരിശോധനക്ക് വിചിത്രരീതിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

വിമാനസര്‍വീസുകള്‍ നിര്‍ത്തിയിട്ട് മൂന്നാഴ്ച: പക്ഷേ,  കോവിഡ് പരിശോധനയില്‍ പ്രഥമ പരിഗണന രണ്ടാഴ്ചയ്ക്കുള്ളില്‍ അന്താരാഷ്ട്ര യാത്ര  നടത്തിയവര്‍ക്കെന്ന് ഐസിഎംആര്‍

കോവിഡ് പരിശോധനക്ക് വിചിത്രരീതിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര യാത്ര നടത്തിയവര്‍ക്ക് പരിശോധനയിൽ പ്രഥമ പരിഗണനയെന്ന് ഐസിഎംആര്‍. വിമാനസേവനങ്ങൾക്ക് റദ്ദാക്കി മൂന്നാഴ്ച കഴിഞ്ഞിരിക്കെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഈ വിചിത്ര നിര്‍ദേശം.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലെ പരമോന്നത മെഡിക്കൽ ഗവേഷണ വിഭാഗമായ ഐസിഎംആര്‍ ഇന്നാണ് വിചിത്ര നി൪ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് പരിശോധന ത്വരിതപ്പെടുത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഐസിഎംആര്‍ പരിശോധനക്ക് വിധേയമാകുന്നവരുടെ മുൻഗണനക്രമം വിശദീകരിച്ച് രേഖ പുറത്തിറക്കിയത്.

പ്രഥമ പരിഗണന കഴിഞ്ഞ പതിനാല് ദിവസത്തിനുള്ളിൽ വിദേശത്ത് നിന്ന് വന്ന കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്കെന്നാണ് രേഖ പറയുന്നത്. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച് ഇന്നേക്ക് പതിനാറ് ദിവസം പിന്നിട്ടു. അതിനും മൂന്ന് ദിവസം മുമ്പാണ് അന്തര്‍ദേശീയ സേവനങ്ങൾ ഇന്ത്യ നി൪ത്തലാക്കിയത്.

വിമാനയാത്ര സേവനങ്ങൾ നി൪ത്തലാക്കി മൂന്ന് ആഴ്ചയിൽ താഴെ ആകാറായിരിക്കെയാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ വിദേശത്ത് നിന്നെത്തിയ കോവിഡ് ലക്ഷണങ്ങളുള്ളവ൪ക്ക് പരിശോധനയിൽ പ്രഥമ പരിഗണന നൽകുന്ന നി൪ദേശവുമായി ഐസിഎംആര്‍ രേഖ പുറത്തിറക്കിയിരിക്കുന്നത്.