LiveTV

Live

National

കോവിഡ് 19; ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശമ്പളം ഇരട്ടിയാക്കി ഹരിയാന സർക്കാർ

ദൈവത്തിന് തൊട്ടടുത്തുള്ള സ്ഥാനം ആണ് ഡോക്ടര്‍മാര്‍ക്ക് എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, മനുഷ്യരാശിയെ രക്ഷിക്കാനുള്ള ഈ യുദ്ധത്തിൽ അവര്‍ ജീവൻ പണയപ്പെടുത്തി പോരാടുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19; ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശമ്പളം ഇരട്ടിയാക്കി ഹരിയാന സർക്കാർ

കോവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. അങ്ങനെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ഐസൊലേഷന്‍ വാര്‍ഡില്‍ സേവനം ചെയ്യുന്നവര്‍ എന്നിങ്ങനെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുന്ന പ്രഖ്യാപനവുമായാണ് ഹരിയാന സർക്കാർ രംഗത്തെത്തിയിത്. കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും ശമ്പളം ഇരട്ടിയാക്കിയാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാര്‍ ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരവ് വ്യക്തമാക്കിയത്.

ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഐസൊലേഷന്‍ വാര്‍ഡില്‍ സേവനം ചെയ്യുന്നവര്‍ എന്നിവര്‍ക്കെല്ലാം ശമ്പളം ഇരട്ടിയാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. സിവിൽ സർജന്മാർ, സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മേധാവികൾ, ജില്ലാ ആയുർവേദ ഉദ്യോഗസ്ഥർ, എന്നിവരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാര്‍ ഇക്കാര്യം അറിയിച്ചത്.

‘’കോവിഡ് വ്യാപനം നീണ്ടുനിൽക്കുന്നതുവരെ ചികിത്സയിൽ ഏർപ്പെടുകയും രോഗികളെ പരിചരിക്കുകയും ചെയ്യുന്ന എല്ലാ ജീവനക്കാരുടെയും ശമ്പളം ഇരട്ടിയാക്കും,” അദ്ദേഹം പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച പുതിയ ഇന്‍ഷൂറന്‍സ് പരിധിക്കുള്ളില്‍ വരാത്ത ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് 50 ലക്ഷം രൂപ വരെയുള്ള ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ഖട്ടാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ദൈവത്തിന് തൊട്ടടുത്തുള്ള സ്ഥാനം ആണ് ഡോക്ടര്‍മാര്‍ക്ക് എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, മനുഷ്യരാശിയെ രക്ഷിക്കാനുള്ള ഈ യുദ്ധത്തിൽ അവര്‍ ജീവൻ പണയപ്പെടുത്തി പോരാടുകയാണെന്നും കൂട്ടിച്ചേര്‍ത്തു.