LiveTV

Live

National

ഇവരാണ് എന്റെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം; കോവിഡ് ഭീതിയില്‍ തന്റെ ആടുകളെ മാസ്ക് ധരിപ്പിച്ച് തെലങ്കാന കര്‍ഷകന്‍

മൂന്ന് ദിവസം മുമ്പാണ് ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്സ് മൃഗശാലയിലെ നാദിയ എന്ന നാല് വയസുള്ള കടുവക്ക് കോവിഡ് സ്ഥിരീകരിച്ചത്

ഇവരാണ് എന്റെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം; കോവിഡ് ഭീതിയില്‍ തന്റെ ആടുകളെ മാസ്ക് ധരിപ്പിച്ച് തെലങ്കാന കര്‍ഷകന്‍

അമേരിക്കയിലെ മൃഗശാലയിലുള്ള ഒരു കടുവക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്‍റെ ആടുകള്‍ക്ക് മാസ്ക് ധരിപ്പിച്ച് ഒരു തെലങ്കാനക്കാരന്‍. തെലങ്കാനയിലെ കല്ലൂര്‍ മണ്ഡല്‍ സ്വദേശിയായ വെങ്കടേശ്വര റാവുവാണ് ആടുകളുടെ വായും മൂക്കും മാസ്കുകള്‍ കൊണ്ട് മറച്ച് അവരെ കോവിഡില്‍ നിന്നും രക്ഷിക്കാനൊരുങ്ങിയത്.

''എനിക്ക് 20 ആടുകളുണ്ട്. ഇവറ്റകളാണ് എന്‍റെ കുടുംബത്തിന്‍റെ ഏക വരുമാന മാര്‍ഗം. കൃഷി ചെയ്യാനോ മറ്റോ നിലവും എന്‍റെ പക്കല്‍ ഇല്ല. കോവിഡ് 19നെക്കുറിച്ച് അറിഞ്ഞതിന് ശേഷം പുറത്ത് പോകുമ്പോള്‍ ഞാന്‍ മാസ്ക് വെക്കാതെ ഇറങ്ങാറില്ല. അമേരിക്കയില്‍ ഒരു കടുവക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷമാണ് എന്‍റെ ആടുകളുടെ വായും മൂക്കും മാസ്ക് കൊണ്ട് മറക്കാന്‍ തീരുമാനിച്ചത്. കാട്ടിലേക്ക് മേയാന്‍ പോകുമ്പോള്‍ പോലും ഞാന്‍ ആടുകള്‍ക്ക് മാസ്ക് ധരിപ്പിച്ച് കൊടുക്കും.'' റാവു പറഞ്ഞു.

മൂന്ന് ദിവസം മുമ്പാണ് ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്സ് മൃഗശാലയിലെ നാദിയ എന്ന നാല് വയസുള്ള കടുവക്ക് കോവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലായിരുന്ന മേല്‍നോട്ടക്കാരനായ കോവിഡ് ബാധിതനിലൂടെയാണ് നാദിയക്ക് കോവിഡ് പകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 5000 കടക്കുകയും മരണസംഖ്യ 166 ആവുകയും ചെയ്തിരിക്കുകയാണ്.