LiveTV

Live

National

ലോക് ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച വനിതാ എന്‍ജിനിയറെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചു; ബി.ഡി.ഒയോടും മോശമായി പെരുമാറി, ഒഡിഷ സ്വദേശിനി അറസ്റ്റില്‍

ഒഡിഷയിലെ ജജ്പൂര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്

ലോക് ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച വനിതാ എന്‍ജിനിയറെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചു; ബി.ഡി.ഒയോടും മോശമായി പെരുമാറി, ഒഡിഷ സ്വദേശിനി അറസ്റ്റില്‍

ലോക് ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ചത് ചോദ്യം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ വനിത എന്‍ജിനിയര്‍ എറിഞ്ഞുടച്ചു. ബി.ഡി.ഒയോടും മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.ഒഡിഷയിലെ ജജ്പൂര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ജ്ജ്പൂര്‌ പ്രദേശത്ത് ലോക് ഡൌണ്‍ കര്‍ശനമായി നടപ്പാലാകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ചുമതല ദംഗാഡി ബി.ഡി.ഒ മണി പ്രസാദ് മിശ്രക്കായിരുന്നു. ഇദ്ദേഹത്തിനൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥരടങ്ങുന്ന ഒരു ടീമും ഉണ്ട്. കലിംഗനഗറിലുള്ള ഒരു വ്യവസായ യൂണിറ്റിലെ എന്‍ജിനയറാണ് അറസ്റ്റിലായ യുവതി. ഇവര്‍ വണ്ടിയോടിച്ചുപോകുമ്പോള്‍ ബി.ഡി.ഒയും സംഘവും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യാതൊരു പ്രകോപനവും കൂടാതെ യുവതി ബി.ഡി.ഒയുടെ മാസ്ക് വലിച്ചെറിയുകയും അദ്ദേഹത്തെ അപമാനിക്കുകയുമായിരുന്നുവെന്ന് ജജ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് അനില്‍ കുമാര്‍ മൊഹന്തി പറഞ്ഞു.

ഇത് തടയാന്‍ വന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ എഞ്ചിനിയര്‍ എറിഞ്ഞുടക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ഇവര്‍ക്കെതിരെ കേസെടുത്ത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.