LiveTV

Live

National

കോവിഡിനെ പ്രതിരോധിക്കാന്‍ ലക്ഷക്കണക്കിന് മാസ്കുകളും 50000 ലിറ്റര്‍ സാനിറ്റൈസറും നിര്‍മ്മിച്ച് ഇന്ത്യന്‍ റെയില്‍വേ

കോവിഡ് 19നെ തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, ആരോഗ്യ പരിപാലനത്തിനായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഇന്ത്യന്‍ റെയില്‍വെയും കൈകോര്‍ക്കുന്നു

കോവിഡിനെ പ്രതിരോധിക്കാന്‍ ലക്ഷക്കണക്കിന് മാസ്കുകളും 50000 ലിറ്റര്‍ സാനിറ്റൈസറും നിര്‍മ്മിച്ച് ഇന്ത്യന്‍ റെയില്‍വേ

കോവിഡിനെ പ്രതിരോധിക്കാനായി ആറ് ലക്ഷത്തിലധികം ഫേസ് മാസ്കുകളും 40,000 ലിറ്റര്‍ സാനിറ്റൈസറും നിര്‍മ്മിച്ച് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ റെയില്‍വേ ഇത്തരമൊരു സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

കോവിഡ് 19നെ തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, ആരോഗ്യ പരിപാലനത്തിനായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഇന്ത്യന്‍ റെയില്‍വെയും കൈകോര്‍ക്കുന്നു. ഇതിന്‍റെ ഭാഗമായി വീണ്ടും ഉപയോഗിക്കാന്‍ പാകത്തിനുള്ള ഫേസ് മാസ്കുകളും സാനിറ്റൈസറുകളും നിര്‍മ്മിക്കുന്ന ജോലിയില്‍ ഞങ്ങള്‍ ഏര്‍പ്പെടുകയാണ്. പത്രക്കുറിപ്പില്‍ പറയുന്നു.

പത്രക്കുറിപ്പ് പ്രകാരം ഇതിനോടകം 5,82,317 ഫേസ് മാസ്കുകളും 41,882 ലിറ്റര്‍ സാനിറ്റൈസറുകളും ഇന്ത്യന്‍ റെയില്‍വേ നിര്‍മ്മിച്ചു കഴിഞ്ഞു. എല്ലാ ജീവനക്കാരും പല ഷിഫ്റ്റുകളിലായി ജോലി ചെയ്യുകയാണെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

മാസ്കുകള്‍ ധരിക്കുക, സാനിറ്റൈസറുകള്‍ നിരന്തരം ഉപയോഗിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പരക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തിയാണ് നിര്‍മ്മാണമെന്നും ഇന്ത്യന്‍ റെയില്‍വേ പറയുന്നു.