LiveTV

Live

National

ഇന്‍ഡോറില്‍ ഒരു ഡോക്ടറും ‍ കോവിഡ് ബാധിച്ച് മരിച്ചു; രാജ്യത്ത് കോവിഡ് മരണം 186 ആയി

ജമ്മു കശ്മീർ, പഞ്ചാബ്, ഡൽഹി, മധ്യപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്ത്, പഞ്ചാബ്, ബീഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പുതിയ കേസുകൾ സ്ഥിരീകരിച്ചു.

ഇന്‍ഡോറില്‍ ഒരു ഡോക്ടറും ‍ കോവിഡ് ബാധിച്ച് മരിച്ചു; രാജ്യത്ത് കോവിഡ് മരണം 186 ആയി

രാജ്യത്ത് കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 186 ആയി. 5800ല്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 166 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇന്‍ഡോറില്‍ ഒരു ഡോക്ടറും ‍ കോവിഡ് ബാധിച്ച് മരിച്ചു. 62 കാരനായ ഡോ. ശത്രുഘ്നന്‍ പഞ്‍വാനിയാണ് മരിച്ചത്. നാലുദിവസം മുമ്പാണ് ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് ബാധിതനായി ഇന്ത്യയില്‍ മരിക്കുന്ന ആദ്യത്തെ ഡോക്ടറാണ് ഡോ. ശത്രുഘ്നന്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേർ മരിച്ചെന്നും 530 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീർ, പഞ്ചാബ്, ഡൽഹി, മധ്യപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്ത്, പഞ്ചാബ്, ബീഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഡൽഹി ക്യാൻസർ ഇൻസ്റ്റിറ്റൂട്ടിൽ മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗം റിപ്പോർട്ട് ചെയ്ത ആരോഗ്യ പ്രവർത്തകരുടെ എണ്ണം 21 ആയി. ആശുപത്രിയിലെ 45 തൊഴിലാളികൾ നിരീക്ഷണത്തിലാണ്. ഡൽഹിയിൽ ഡോക്ടർമാരെ ആക്ഷേപിച്ച 44 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

താമസസ്ഥലവും പിപിഇ കിറ്റുകളും ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി എല്‍എന്‍ജെപി ആശുപത്രിയിലെ നഴ്സുമാർ ആരോഗ്യമന്ത്രിയെ കാണും. ഡൽഹിയിൽ ഹോട്ട് സ്പോട്ടുകളായി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ റാപിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒഡീഷയിൽ ഈ മാസം 30വരെ ലോക്ക്ഡൗൺ നീട്ടി.

ഒഡീഷയിൽ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ജൂൺ 17 വരെ അവധി നൽകി. ഏപ്രിൽ 30 വരെ വ്യോമ റെയിൽ ഗതാഗത സർവീസുകൾ നിർത്തി വെയ്ക്കണമെന്ന് ഒഡീഷ സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യ - അമേരിക്ക ബന്ധം ദൃഡമാണെന്നും. ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് മുന്നോട്ട് പോയി കോവിഡിനെതിരെ വിജയം തീർക്കാമെന്നും മോദി വ്യക്തമാക്കി.

കര്‍ണാടകയിലും തമിഴ്നാട്ടിലും തെലങ്കാനയിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് കർണാടകയിൽ ഒരു മരണം കൂടി സ്ഥിരീകരിച്ചു. 10 പേർക്ക് കൂടി രോഗം കണ്ടെത്തി. തമിഴ്‍നാട്ടിൽ 738 ആണ് രോഗബാധിതരുടെ എണ്ണം. വില്ലുപുരത്തെ സർക്കാർ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഡിസ്ചാർജ് ചെയ്ത ഒരാളെ ഇനിയും കണ്ടെത്താനായില്ല

കർണാടകയിലെ ഗദഗ് ജില്ലയിൽ എൺപത് വയസുകാരിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ മരിച്ചു. ഇവർക്ക് രോഗം പകർന്നത് എവിടെ നിന്നാണെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 191 ആണ്.

ദക്ഷിണേന്ത്യയിൽ കൂടുതൽ രോഗികൾ ഉള്ളത് തമിഴ്നാട്ടിലാണ്. 738 പേരാണ് രോഗബാധിതർ. ഇതിൽ 678 പേരും ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 42 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. സംസ്ഥാനത്തെ മരണ സംഖ്യ എട്ടായി. 344 പേരുടെ പരിശോധനാ ഫലം കൂടി ഇനി പുറത്ത് വരാനുണ്ട്. 21 പേർ ആശുപത്രി വിട്ടു. വില്ലുപുരം പുണ്യമ്പാക്കത്തെ സർക്കാർ ആശുപത്രിയിൽ നിന്ന് രോഗം ഭേദമാവാതെ ഡിസ്ചാർജ് ചെയ്ത നാലു പേരിൽ ഒരാളെ ഇനിയും കണ്ടെത്തിയിട്ടില്ല.

ആന്ധ്ര പ്രദേശിൽ ഇന്നലെ 34 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 348 ആണ് രോഗബാധിതരുടെ എണ്ണം. 11 മരണങ്ങൾ നടന്ന തെലങ്കാനയിൽ ഇന്നലെ 49 പുതിയ കേസുകളുണ്ടായി. 452 പേർക്കാണ് രോഗം ബാധിച്ചത്. 45 പേർ ആശുപത്രി വിട്ടു. പുതുച്ചേരിയിൽ അഞ്ചു പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒരാൾക്ക് രോഗം ഭേദമായി.