LiveTV

Live

National

തബ്‌ലീഗിനെ പറ്റി വ്യാജപ്രചരണം; പൊലീസ് കയ്യോടെ പിടികൂടിയപ്പോൾ എ.എൻ.ഐ 'വാർത്ത' പിൻവലിച്ചു

എ.എൻ.ഐയുടെ എഡിറ്ററായ സ്മിത പ്രകാശ് തബ്‌ലീഗ് ജമാഅത്തിനെതിരായ പ്രചരണത്തിന്റെ മുൻപന്തിയിലുണ്ട്. വംശീയ മുൻവിധിയടങ്ങുന്ന കമന്റുകളോടെയാണ് അവർ ഇത്തരം വാർത്തകൾ ഷെയർ ചെയ്യുന്നത്.

തബ്‌ലീഗിനെ പറ്റി വ്യാജപ്രചരണം; പൊലീസ് കയ്യോടെ പിടികൂടിയപ്പോൾ എ.എൻ.ഐ 'വാർത്ത' പിൻവലിച്ചു

പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചെന്ന പേരിൽ തബ്‌ലീഗ് ജമാഅത്തിനെപ്പറ്റി വ്യാജവാർത്ത പ്രചരിപ്പിച്ച വാർത്താ ഏജൻസി എ.എൻ.ഐക്കെതിരെ ഉത്തർപ്രദേശിലെ നോയ്ഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ. നോയ്ഡയിൽ കോവിഡ് 19-മായി ബന്ധപ്പെട്ട് ക്വാറന്റൈനിൽ പ്രവേശിച്ചവർ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുമായി ബന്ധം പുലർത്തിയവരാണെന്ന് ഡി.സി.പി പറഞ്ഞുവെന്ന് കാണിച്ചാണ് എ.എൻ.ഐയുടെ യു.പി ട്വിറ്റർ പേജ് വാർത്ത നൽകിയത്.

എന്നാൽ, കോവിഡ് പോസിറ്റീവ് ആയവരുമായി ബന്ധം പുലർത്തിയവരെ ചട്ടപ്രകാരം ക്വാറന്റൈൻ ചെയ്യുകയാണുണ്ടായതെന്നും തബ്‌ലീഗ് ജമാഅത്തിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നും എ.എൻ.ഐ വ്യാജവാർത്തയാണ് നൽകിയതെന്നും കാണിച്ച് നോയ്ഡ ഡി.സി.പി ട്വിറ്ററിൽ രംഗത്തുവരികയായിരുന്നു. ഇതിനെത്തുടർന്ന് എ.എൻ.ഐ യു.പി പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും തിരുത്തൽ നൽകുകയും ചെയ്തു.

തബ്‌ലീഗിനെ പറ്റി വ്യാജപ്രചരണം; പൊലീസ് കയ്യോടെ പിടികൂടിയപ്പോൾ എ.എൻ.ഐ 'വാർത്ത' പിൻവലിച്ചു
'നോയ്ഡയിലെ സെക്ടർ 5 ഹരോളയിലുള്ള, തബ്‌ലീഗി ജമാഅത്ത് അംഗങ്ങളുമായി ബന്ധം പുലർത്തിയവരെ ക്വാറന്റൈനിലാക്കി: സങ്കൽപ് ശർമ, ഗൗതം ബുദ്ധ് നഗർ (ഡി.സി.പി)'

എന്നായിരുന്നു എ.എൻ.ഐയുടെ ട്വീറ്റ്. സംഘ്പരിവാർ പ്രവർത്തകർ ഇത് വ്യാപകമായി ഷെയർ ചെയ്യുകയും തബ്‌ലീഗ് ജമാഅത്തിനെയും മുസ്ലിംകളെയും സമൂഹമാധ്യമങ്ങളിൽ മോശമായി ചിത്രീകരിക്കുകയും ചെയ്തു.

എന്നാൽ, മൂന്ന് മണിക്കൂറിനുള്ളിൽ വാർത്ത നിഷേധിച്ച് ഡി.സി.പി രംഗത്തുവന്നു.

തബ്‌ലീഗിനെ പറ്റി വ്യാജപ്രചരണം; പൊലീസ് കയ്യോടെ പിടികൂടിയപ്പോൾ എ.എൻ.ഐ 'വാർത്ത' പിൻവലിച്ചു
'പോസിറ്റീവ് കേസുകളുമായി ബന്ധം പുലർത്തിയവരെ ചട്ടപ്രകാരം ക്വാറന്റൈനിൽ ആക്കുകയാണുണ്ടായത്. തബ്‌ലീഗ് ജമാഅത്തിനെപ്പറ്റി ഒന്നുംതന്നെ പറഞ്ഞിട്ടില്ല. നിങ്ങൾ തെറ്റായി ഉദ്ധരിക്കുകയും വ്യാജവാർത്ത പ്രചരിപ്പിക്കുകയുമാണ്'

എന്നാണ് എ.എൻ.ഐയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് നോയ്ഡ ഡി.സി.പി കുറിച്ചത്.

ഇതിനുപിന്നാലെ എ.എൻ.ഐ യു.പി വ്യാജവാർത്ത തങ്ങളുടെ ട്വിറ്റർ പേജിൽ നിന്ന് ഡിലീറ്റ് ചെയ്തു. തബ്‌ലീഗ് ജമാഅത്തിന്റെ പേര് നീക്കിക്കൊണ്ടായിരുന്നു പുതിയ ട്വീറ്റ്.

എ.എൻ.ഐയുടെ എഡിറ്ററായ സ്മിത പ്രകാശ് തബ്‌ലീഗ് ജമാഅത്തിനെതിരായ പ്രചരണത്തിന്റെ മുൻപന്തിയിലുണ്ട്. വംശീയ മുൻവിധിയടങ്ങുന്ന കമന്റുകളോടെയാണ് അവർ ഇത്തരം വാർത്തകൾ ഷെയർ ചെയ്യുന്നത്. ഡൽഹിയിലെ കോവിഡ് 19-മായി ബന്ധപ്പെട്ട് ഇന്ത്യാടുഡേ എഡിറ്റർ അങ്കിത് ത്യാഗി ചെയ്ത ട്വീറ്റ് സ്മിത പ്രകാശ് റീട്വീറ്റ് ചെയ്തത് 'സുന്ദരന്മാരായ തബ്‌ലീഗികൾ' എന്ന പരാമർശത്തോടെയാണ്.