LiveTV

Live

National

കോവിഡിന്റെ പേരില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ നേരിടുന്നത് കടുത്ത വംശീയാധിക്ഷേപം

മണിപ്പൂർ സ്വദേശിയായ നഴ്സ് കഴിഞ്ഞ ദിവസം ആൾക്കൂട്ട പരിഹാസത്തിനിരയായി. വീട്ടുടമകളിൽ നിന്നും ഇവർ അധിക്ഷേപം നേരിടേണ്ടി വരുന്നു. 

കോവിഡിന്റെ പേരില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ നേരിടുന്നത് കടുത്ത വംശീയാധിക്ഷേപം

കോവിഡ് രോഗക്കാലത്ത് ഏറ്റവും കൂടുതൽ വംശീയാധിക്ഷേപത്തിന് ഇരയാകുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങൾ. രോഗം പരത്തുന്ന ചൈനക്കാരാണെന്ന ആക്ഷേപമാണ് ഇവർ നേരിടുന്നത്. മുംബൈയിൽ നോർത്ത് ഈസ്റ്റ് യുവതിയുടെ മുഖത്ത് തുപ്പിയ യുവാവിനെ പൊലീസ് തിരയുകയാണ്.

പൊതുവെ ഉത്തരേന്ത്യൻ നഗരങ്ങളിൽ നോർത്ത് - ഈസ്റ്റുകാർക്കെതിരെയുള്ള വിവേചനം ശക്തമാണ്. ഇപ്പോൾ കോവിഡ് രോഗം പടർത്തിയ ചൈനക്കാരെന്ന മട്ടിലാണ് ഇവരോടുള്ള പെരുമാറ്റം. മുഖസാദൃശ്യം കൊണ്ട് ചൈനക്കാരെന്ന് തെറ്റിദ്ധരിക്കുക മാത്രമല്ല കടുത്ത വംശീയ വിരോധവും ഇതിനു കാരണമാകുന്നുണ്ട്. ഏറ്റവും ഒടുവിൽ മുംബൈയിൽ ഒരു നോർത്ത് ഈസ്റ്റ് യുവതിയും അപമാനത്തിനിരയായി. ഇവരുടെ മുഖത്ത് തുപ്പിയ സംഭവത്തില്‍ യുവാവിനെ പൊലീസ് തിരയുന്നു. സമാനമായ സംഭവം ഡൽഹിയിലെ മുഖർജി നഗറിലും നടന്നിരുന്നു. ഉത്തരേന്ത്യയിൽ മാത്രയല്ല അസമിലെ ഗുവാഹതിയിലും ഇവർ അക്രമത്തിനിരയാകുന്നുണ്ട്. മണിപ്പൂർ സ്വദേശിയായ നഴ്സ് കഴിഞ്ഞ ദിവസം ആൾക്കൂട്ട പരിഹാസത്തിനിരയായി. വീട്ടുടമകളിൽ നിന്നും ഇവർ അധിക്ഷേപം നേരിടേണ്ടി വരുന്നു. കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര വകുപ്പ്, ഇക്കാര്യത്തിൽ കർശന നടപടിയെടുക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ലോകത്തിന്റെ പലയിടത്തു നിന്നും " സെനോഫോബിയ " ശക്തമായി നിലനിൽക്കുന്നുവെന്ന് റിപ്പോർട്ടുണ്ട്.