LiveTV

Live

National

ആദ്യം ഇന്ത്യാക്കാര്‍ക്ക് മരുന്ന് നല്‍കൂ, എന്നിട്ട് അയല്‍രാജ്യങ്ങളെ സഹായിക്കാം; രാഹുല്‍ ഗാന്ധി

സൗഹൃദം എന്നത് പ്രതികാര നടപടിയല്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു

ആദ്യം ഇന്ത്യാക്കാര്‍ക്ക് മരുന്ന് നല്‍കൂ, എന്നിട്ട് അയല്‍രാജ്യങ്ങളെ സഹായിക്കാം; രാഹുല്‍ ഗാന്ധി

ഇന്ത്യയെ ആശ്രയിക്കുന്ന അയൽ രാജ്യങ്ങൾക്ക് കൊവിഡ് മരുന്നുകൾ നൽകുമെന്ന വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്‌തവയുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

"ആവശ്യമായ തോതിൽ ജീവൻ രക്ഷാ മരുന്നുകൾ ആദ്യം ഇന്ത്യൻ ജനതയ്‌ക്ക് നൽകണം. അവർക്ക് ആവശ്യമുള്ള സമയങ്ങളിൽ മറ്റ് രാജ്യങ്ങളെ സഹായിക്കണം. സൗഹൃദം എന്നത് പ്രതികാര നടപടിയല്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലേറോക്വിന്റെ അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യ അനുമതി നൽകിയില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ മരുന്നിന്റെ കയറ്റുമതി ഇന്ത്യ കഴിഞ്ഞ ദിവസം നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന വന്നത്. ഞങ്ങൾക്കുള്ള മരുന്ന് കയറ്റുമതിക്ക് അനുവദിക്കണമെന്നും അനുമതി നൽകുകയാണെങ്കിൽ അത് പ്രശംസനീയമാണെന്നും മോദിയോട് കഴിഞ്ഞ ദിവസം ഫോണിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. അനുമതി നൽകിയില്ലെങ്കിൽ കുഴപ്പമില്ല. പക്ഷെ, തിരിച്ചടിയുണ്ടാകുമെന്നും എന്തുകൊണ്ട് ഉണ്ടായിക്കൂടെന്നും ട്രംപ് ചോദിച്ചു.

കോവിഡിനെ നേരിടാന്‍ മരുന്ന് തന്നില്ലെങ്കില്‍ പ്രത്യാഘാതം; ഇന്ത്യക്ക് ട്രംപിന്റെ  ഭീഷണി
Also Read

കോവിഡിനെ നേരിടാന്‍ മരുന്ന് തന്നില്ലെങ്കില്‍ പ്രത്യാഘാതം; ഇന്ത്യക്ക് ട്രംപിന്റെ ഭീഷണി

കഴിഞ്ഞമാസം 25നാണ് ഈ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിർത്തിവെച്ചത്. ഇന്ത്യയിൽ രോഗികൾ വര്‍ദ്ധിക്കുന്ന സഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ മരുന്നിന്റെ കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിന്‍വലിച്ചു.കോവിഡ് 19 അതിരൂക്ഷമായി ബാധിച്ച ചില രാജ്യങ്ങളിലേക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിലപാടിനെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അയല്‍രാജ്യങ്ങളായ ശ്രീലങ്കയും നേപ്പാളും രംഗത്ത് വന്നിരുന്നു.