LiveTV

Live

National

സൈക്കിള്‍ വാങ്ങാന്‍ കൂട്ടിവച്ച 971 രൂപ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നാല് വയസുകാരന്‍

ഹേമന്ദ് എന്ന നാല് വയസുകാരനാണ് വൈ.എസ്.ആര്‍.പി ഓഫീസിലെത്തി മന്ത്രി പെര്‍ണി വെങ്കിട്ടരാമന് തുക കൈമാറിയ

സൈക്കിള്‍ വാങ്ങാന്‍ കൂട്ടിവച്ച 971 രൂപ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നാല് വയസുകാരന്‍

ദുരിതകാലത്താണ് നല്ല മനുഷ്യരുടെ നല്ല മനസിനെ ലോകം കാണുന്നത്. പ്രളയം പോലുള്ള സംഭവങ്ങള്‍ ഇങ്ങിനെ കുറെ നന്‍മ മനസുകളെ ലോകത്തിന് മാതൃകയാക്കാന്‍ കാണിച്ചുതന്നിട്ടുണ്ട്. ഇതാ ഇവിടെയാരു നാല് വയസുകാരന്‍ കാരുണ്യത്തിന്റെ ആള്‍രൂപമായിരിക്കുകയാണ്. കോവിഡ് എന്ന മഹാമാരിക്കെതിരെ ലോകം പോരാടിക്കൊണ്ടിരിക്കുമ്പോള്‍ വെറുതെയിരിക്കാന്‍ ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള നാല് വയസുകാരന് സാധിക്കില്ല. സൈക്കിള്‍ വാങ്ങാനായി അവന്‍ കാത്തുവച്ചിരുന്ന 971 രൂപ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ്.

ഹേമന്ദ് എന്ന നാല് വയസുകാരനാണ് വൈ.എസ്.ആര്‍.പി ഓഫീസിലെത്തി മന്ത്രി പെര്‍ണി വെങ്കിട്ടരാമന് തുക കൈമാറിയത്. കുട്ടിയെ അഭിനന്ദിച്ച മന്ത്രി ഹേമന്ദിന് ഒരു സൈക്കിള്‍ സമ്മാനമായി നല്‍കുമെന്നും പറഞ്ഞു.ഇന്ത്യയില്‍ ഇതുവരെ 4,421 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 117 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.