LiveTV

Live

National

ഡൽഹി പഞ്ചാബി ബാഗ് മഹാരാജ അഗ്രസൻ ആശുപത്രിയിൽ കോവിഡ് മരണം

ആശുപത്രിയില്‍ തളര്‍ച്ചാ ചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് തിരിച്ചറിഞ്ഞില്ല; ചികിത്സിച്ച ഡോക്ടര്‍‌ക്കും കോവിഡ്  

ഡൽഹി പഞ്ചാബി ബാഗ് മഹാരാജ അഗ്രസൻ ആശുപത്രിയിൽ കോവിഡ് മരണം

ഡൽഹി പഞ്ചാബി ബാഗ് മഹാരാജ അഗ്രസൻ ആശുപത്രിയിൽ കോവിഡ് മരണം. തളർച്ചക്ക് ചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് ഉണ്ടായിരുന്നത് തിരിച്ചറിയാതിരുന്നതിനെ തുടർന്നാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. ഈ രോഗിയുടെ സമീപ ബെഡിലുണ്ടായിരുന്നയാളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഈ ആശുപത്രിയിലെ ഒരു ഡോക്ടർക്കും 4 നഴ്സുമാർക്കും കോവിഡ് സ്ഥിരീകരിച്ചു.

ആശങ്ക ജനകമാണ് ഡൽഹി പഞ്ചാബി ബാഗ് മഹാരാജ അഗ്രസൻ ആശുപത്രിയിലെ സാഹചര്യം. ഈ മാസം 10 ന് തളർച്ചക്ക് ചികിത്സക്കെത്തിയ 72 വയസുകാരിക്ക് കോവിഡ് ഉണ്ടായിരുന്നത് തിരിച്ചറിയാതിരുന്നതാണ് കൂടുതൽ പേരിലേക്ക് രോഗം പടരാൻ കാരണം. ഐസിയുവിൽ സമീപത്തുണ്ടായിരുന്ന രോഗിയാണ് മരിച്ചത്. ചികിത്സ ഉപകരണങ്ങൾ വഴി പകർന്നതാണെന്നാണ് കണ്ടെത്തൽ. കോവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചിട്ടും ഒരു പ്രോട്ടോകോളും പാലിക്കാതെയാണ് മൃതദേഹം കൈകാര്യം ചെയ്തതെന്ന ആരോപണം ശക്തമായിട്ടുണ്ട്. ആശുപത്രിയിലെ 4 നഴ്സുമാർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സിച്ച ഡോക്ടർക്ക് നേരത്തെ കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.

ഡല്‍ഹി പിബിഎംഎ ആശുപത്രിയില്‍ തളര്‍ച്ചാ ചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് തിരിച്ചറിഞ്ഞില്ല; ചികിത്സിച്ച ഡോക്ടര്‍‌ക്കും കോവിഡ്
Also Read

ഡല്‍ഹി പിബിഎംഎ ആശുപത്രിയില്‍ തളര്‍ച്ചാ ചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് തിരിച്ചറിഞ്ഞില്ല; ചികിത്സിച്ച ഡോക്ടര്‍‌ക്കും കോവിഡ്

10 ന് എത്തിയ രോഗിയെ വിദഗ്ധ ചികിത്സക്കായി 30ആം തീയതി ഗംഗ റാം ആശുപതിയിലേക്ക് മാറ്റിയപ്പോഴാണ് കോവിഡ് ഉള്ളതായി അറിഞ്ഞത്. 20 ദിവസം ചികിത്സയിൽ ഇരുന്നിട്ടും രോഗ ലക്ഷണങ്ങൾ ഡോക്ടർമാർക്ക് മനസ്സിലാക്കാനായില്ലെന്ന് മാത്രമല്ല, ഈ സാഹചര്യത്തിൽ ഗുരുതരാവസ്ഥയിൽ എത്തിയ രോഗിയെ പരിശോധനക്കായി റഫർ ചെയ്യുകയും ചെയ്തിരുന്നില്ല.

ലഭ്യമല്ലാത്തതിനാൽ സുരക്ഷാ കിറ്റുകൾ ഇല്ലാതെയാണ് നഴ്സുമാരിൽ പലരും രോഗിയെ പരിചരിച്ചത്. നിലവിൽ ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ളവർ നിരീക്ഷണത്തിലാണ്.