LiveTV

Live

National

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു

ഇന്ന് പൂനെയില്‍ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ പൂനെയില്‍ കോവിഡ് മരണം അഞ്ചായി

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്ന് പൂനെയില്‍ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ പൂനെയില്‍ കോവിഡ് മരണം അഞ്ചായി. ഇന്ന് മാത്രം 55 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരീച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 690ലേക്കെത്തുകയാണ്. ഇതുവരെ 63 പേരാണ് മഹാരാഷട്രയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചത്. അതേസമയം ധാരാവിയില്‍ കേവിഡ് ബാധിച്ച് മരിച്ചയാളുടെ അയല്‍ക്കാര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഒരു പുരുഷനും ഒരു സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്.