LiveTV

Live

National

കോവിഡ് 19; നിലവിലെ സാഹചര്യങ്ങള്‍ പ്രതിപക്ഷ നേതാക്കളുമായി പങ്ക് വെച്ച് പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ മുന്‍ രാഷ്ട്രപതിമാരെയും പ്രധാനമന്ത്രിമാരെയും വിളിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോവിഡ് 19; നിലവിലെ സാഹചര്യങ്ങള്‍ പ്രതിപക്ഷ നേതാക്കളുമായി പങ്ക് വെച്ച് പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ മുന്‍ രാഷ്ട്രപതിമാരെയും പ്രധാനമന്ത്രിമാരെയും വിളിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് നിലവിലുള്ള സാഹചര്യങ്ങള്‍ നേതാക്കളുമായി മോദി പങ്ക് വെച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, എച്ച്.ഡി. ദേവഗൗഡ എന്നിവരോടും മോദി സംസാരിച്ചു.

കോവിഡ് പ്രതിരോധത്തിനായി നിലവിൽ സ്വീകരിക്കുന്ന നടപടികള്‍ പ്രധാനമന്ത്രി നേതാക്കളുമായി പങ്ക് വെച്ചു. സമാജ്‌വാദി പാർട്ടി നേതാക്കളായ മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, ഡിഎംകെയുടെ എം കെ സ്റ്റാലിൻ, ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ എന്നിവരുമായും പ്രധാനമന്ത്രി ടെലിഫോണിൽ ബന്ധപ്പെട്ടു.

അഞ്ച് എം.പിമാർ എങ്കിലും ഉള്ള മുന്നണികളിലെ നേതാക്കളുമായി ഏപ്രിൽ എട്ടിന് പ്രധാന മന്ത്രി ഡിയോ കോൺഫറൻസിന് ആഹ്വാനം ചെയ്തു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.