LiveTV

Live

National

തുടര്‍ച്ചയായി റഷ്യയില്‍ നിന്നും ഫോണ്‍ കോള്‍ ഭീഷണികള്‍; മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ സിങ്

കോവിഡ് 19 ലോക്ക് ഡൌണുമായി തന്നെ ബന്ധപ്പെടേണ്ടവര്‍ക്ക് ബോപ്പാലിലെ തന്‍റെ ലാന്‍റ്ലൈന്‍ നമ്പറും അദ്ദേഹം പങ്കുവെച്ചു

തുടര്‍ച്ചയായി റഷ്യയില്‍ നിന്നും ഫോണ്‍ കോള്‍ ഭീഷണികള്‍; മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ സിങ്

കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തുടരെ വന്നുകൊണ്ടിരിക്കുന്ന ഫോണ്‍ കോള്‍ ഭീഷണികളെത്തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ സിങ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. മധ്യ പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ അദ്ദേഹം ഡിജിപിക്ക് ഇതിനെക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ട്. 14 - 15 കോളുകള്‍ വന്നരുന്നെന്നും ഭൂരിഭാഗവും റഷ്യന്‍ നമ്പറുകളായിരുന്നെന്നും അദ്ദേഹം പരാതിയില്‍ എഴുതി.

തന്‍റെ കോള്‍ ഡാറ്റ ഉള്‍പ്പടെ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ വിവരം ട്വിറ്ററില്‍ പങ്കുവെച്ചത്. റഷ്യയില്‍ കുടുങ്ങിയിരിക്കുന്ന കുറച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ നിന്നും തനിക്ക് കോള്‍ വന്നെന്നും അവരെ നാട്ടിലെത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് ദിഗ്‍വിജയ സിങ് കത്തയച്ചിരുന്നു.

കോവിഡ് 19 ലോക്ക് ഡൌണുമായി തന്നെ ബന്ധപ്പെടേണ്ടവര്‍ക്ക് ബോപ്പാലിലെ തന്‍റെ ലാന്‍റ്ലൈന്‍ നമ്പറും അദ്ദേഹം പങ്കുവെച്ചു. ആദ്യമായി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ തടസങ്ങളുണ്ടാകുന്നത് പ്രകൃതി നിയമമാണ്. നിങ്ങള്‍ക്ക് വരുന്ന കോളുകള്‍ എനിക്ക് ട്രാന്‍സ്ഫര്‍ ചെയ്യൂ. നല്ല കാര്യങ്ങള്‍ ചെയ്യുന്നതിലും ഭീഷണിയോട് പ്രതികരിക്കുന്നതിലും ഞാന്‍ വഴി കണ്ടെത്താം. മധ്യപ്രദേശിലെ ബിജെപി എം.എല്‍.എ രാമേശ്വര്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.