LiveTV

Live

National

രാജ്യത്ത് ഇന്ന് കോവിഡ് മരണം ഏഴ്; മധ്യപ്രദേശില്‍ മാത്രം മരിച്ചത് മൂന്നുപേര്‍

മധ്യപ്രദേശില്‍ മൂന്ന് പേരും രാജസ്ഥാന്‍, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്

രാജ്യത്ത് ഇന്ന് കോവിഡ് മരണം ഏഴ്; മധ്യപ്രദേശില്‍ മാത്രം മരിച്ചത് മൂന്നുപേര്‍

രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇന്ന് ഏഴുപേര്‍ മരിച്ചു. മധ്യപ്രദേശില്‍ മൂന്ന് പേരും രാജസ്ഥാന്‍, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 90 കടന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000വും കടന്നു. 24 മണിക്കൂറിനിടെ 601 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ 68 ആണ്.

മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. ഇതു വരെ 490 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ 2 ന് മരിച്ച അമരാവതി സ്വദേശിയുടേത് കോവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചു

കർണാടക ബാഗൽകോട്ടിൽ കൊറോണ സ്ഥിരീകരിച്ചയാളാണ് ഇന്നലെ മരിച്ചത്. ഇതോടെ കർണാടകയിൽ കൊറോണ മരണം നാലായി

ഇന്നലെ മാത്രം 478 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 92 പേർ ഡൽഹിയിൽ നിന്നും 67 പേർ മഹാരാഷ്ട്രയിൽ നിന്നുമാണ്.

ഏപ്രിൽ മാസം അവസാനംവരെ കോവിഡ് ബാധിതരുടെ എണ്ണത്തിലും റിപ്പോർട്ട് ചെയ്യുന്ന മരണത്തിലും വർധനവ് രേഖപ്പെടുത്തുമെന്നാണ് ഐ.സി.എം.ആര്‍ പ്രതീക്ഷിക്കുന്നത്. അതിനാൽതന്നെ വരുന്ന ആഴ്ചകൾ ഏറെ നിർണായകമാണ്.

വരും ആഴ്ചകള്‍ രാജ്യത്തിന് നിര്‍ണായകം; കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വര്‍ധനവുണ്ടായേക്കും എന്ന ആശങ്കയില്‍ ഐസിഎംആര്‍
Also Read

വരും ആഴ്ചകള്‍ രാജ്യത്തിന് നിര്‍ണായകം; കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വര്‍ധനവുണ്ടായേക്കും എന്ന ആശങ്കയില്‍ ഐസിഎംആര്‍