LiveTV

Live

National

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 3000 കടന്നു; മരണം 75

രാജ്യത്ത് കോവിഡ് 19 ബാധിച്ചവരിൽ ഏറെയും യുവാക്കളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 3000 കടന്നു; മരണം 75

രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 94 ആയി.രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു. 24 മണിക്കൂറിനിടെ 601 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് 19 ബാധിച്ചവരിൽ ഏറെയും യുവാക്കളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജസ്ഥാനിലും കര്‍ണാടകയിലും മധ്യപ്രദേശിലുമാണ് ഇന്ന് മരണം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശ് രാജസ്ഥാൻ ഗുജറാത്ത് ഒഡീഷ അസാം എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗ ബാധിതരിൽ ജനനം മുതൽ 20 വയസിനിടെ പ്രായമുള്ള 9 % പേർക്ക് രോഗം സ്ഥിരീകരിച്ചു 21 മുതൽ 40 വയസിനിടയിൽ പ്രായമുള്ളവരിൽ 42 % വും 41-60 വയസിനിടയിലുള്ള 33% പേർക്കും രോഗം റിപ്പോർട്ട് ചെയ്തു 60 വയസിന് മേലെയുള്ള 17 % പേരെയാണ് കോവിഡ് ബാധിച്ചിട്ടുള്ളത് യുവാക്കളിൽ ഏറ്റവും കൂടുതൽ രോഗം സ്ഥിരീക്കാൻ കാരണം സമ്പർക്കമെന്നാണ് വിലയിരുത്തൽ. കേരളം, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലായി 58 രോഗികൾ ഗുരുതരാവസ്ഥയിൽ ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിൻ്റെ വ്യക്തമാക്കി.

തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ രോഗം സ്ഥിരികരിച്ചത് 17 സംസ്ഥാനങ്ങളിൽ നിന്നായി 1023 പേക്കാണ്. വിവിധ സംസ്ഥാനങ്ങളിലായി 22,000 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഡൽഹി എയിംസിൽ കോവിഡ് ബാധിച്ച യുവതി പ്രസവിച്ചു കുഞ്ഞ് നിരീക്ഷണത്തിൽ തുടരുകയാണ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ പാർട്ടി പ്രതിനിധികളുടെ യോഗം ഏപ്രിൽ 8 ന് രാവിലെ 11 മണിയ്ക്ക് പ്രധാനമന്ത്രി വിളിച്ചു.