LiveTV

Live

National

ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യയും

ഇതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളേര്‍പ്പെടുത്തിയ യാത്രാ നിരോധനം പിന്‍വലിച്ചാലും ഇന്ത്യക്കാരുടെ മടക്കയാത്ര ദുഷ്ക്കരമാകും

ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യയും

ഇന്‍ഡിഗോക്ക് പിന്നാലെ എയര്‍ ഇന്ത്യയും ടിക്കറ്റ് ബുക്കിങ് നിര്‍ത്തി വെച്ചു. ഏപ്രില്‍ 30 വരെയാണ് എയര്‍ ഇന്ത്യ ബുക്കിങ് നിര്‍ത്തിവെച്ചത്. ഇതോടെ എയര്‍ ഇന്ത്യയും ഈ മാസം സര്‍വീസ് നടത്തില്ലെന്നുറപ്പായി. മുഴുവന്‍ സര്‍വീസുകള്‍ക്കുമുള്ള ടിക്കറ്റ് ബുക്കിങ് ഏപ്രില്‍ മുപ്പത് വരെ നിര്‍ത്തിവെച്ചതായാണ് എയര്‍ ഇന്ത്യ അറിയിച്ചത്.

കേന്ദ്ര സര്‍ക്കാറിന്‍റെ നിര്‍ദേശമനുസരിച്ചാണ് നടപടിയെന്നും അധികൃതര്‍ വെളിപ്പെടുത്തി. ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണ്‍ നീട്ടിയേക്കുമെന്നാണ് എയര്‍ ഇന്ത്യയുടെ നടപടി നല്‍കുന്ന സൂചന. നേരത്തെ ഇന്‍ഡിഗോ എയര്‍ലൈന്‍സും ഏപ്രില്‍ 30 വരെ രാജ്യാന്തര സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളേര്‍പ്പെടുത്തിയ യാത്രാ നിരോധനം പിന്‍വലിച്ചാലും ഇന്ത്യക്കാരുടെ മടക്കയാത്ര ദുഷ്ക്കരമാകും.

അതെ സമയം മറ്റുചില സ്വകാര്യ എയര്‍ലൈന്‍ കമ്പനികള്‍ ഏപ്രില്‍ 15 മുതലുള്ള ഡേറ്റുകളിലേക്ക് ബുക്കിങ് തുടരുന്നുണ്ട്. ഏപ്രില്‍ പതിനാല് വരെയാണ് നിലവില്‍ ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്