LiveTV

Live

National

ഇന്ന് തമിഴ്നാട്ടില്‍ പുതുതായി 102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് രോഗികളുടെ എണ്ണം 411 ആയി

ഇന്ന് തമിഴ്നാട്ടില്‍ പുതുതായി 102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. വെള്ളിയാഴ്ച സംസ്ഥാനത്ത് പുതുതായി 102 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി തമിഴ്നാട് ആരോഗ്യമന്ത്രി സി.വിജയഭാസ്കർ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 411 ആയി ഉയർന്നു.

തമിഴ്നാട്ടിൽ ഇതുവരെ 3684 സാംപിളുകൾ പരിശോധിച്ചു. ഇതിൽ 2789 എണ്ണം നെഗറ്റീവാണ്. ഏഴുപേർ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‍ലീഹ് ജമാഅത്തിന്‍റെ സമ്മേളനത്തില്‍ പങ്കെടുത്ത 1200 പേരെ ഇതുവരെ സംസ്ഥാനത്തുടനീളം കണ്ടെത്തി പരിശോധന നടത്തിയിട്ടുണ്ടെന്ന് ആരോഗ്യസെക്രട്ടറി വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം തമിഴ്നാട്ടിൽ 287 കേസുകൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച 110 പേർക്കും വ്യാഴാഴ്ച 75 പേർക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിലും തമിഴ്നാട്ടിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.