LiveTV

Live

National

‘പ്രധാന്‍ ഷോമാന്‍റെ പ്രസംഗം കേട്ടു, ഭാവിയെക്കുറിച്ച് ഒരു വാക്കു പോലും അതിലുണ്ടായില്ല’ മോദിയെ പരിഹസിച്ച് ശശി തരൂര്‍

പ്രധാന മന്ത്രിയുടെ ടോര്‍ച്ച് തെളിക്കല്‍ ആഹ്വാനത്തിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശിതരൂര്‍.

‘പ്രധാന്‍ ഷോമാന്‍റെ പ്രസംഗം കേട്ടു, ഭാവിയെക്കുറിച്ച് ഒരു വാക്കു പോലും അതിലുണ്ടായില്ല’ മോദിയെ പരിഹസിച്ച് ശശി തരൂര്‍

പ്രധാന മന്ത്രിയുടെ ടോര്‍ച്ച് തെളിക്കല്‍ ആഹ്വാനത്തിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശിതരൂര്‍. വൈദ്യുതി അണച്ചതിന് ശേഷം കൊറോണ എന്ന അന്ധകാരത്തിനെതിരെ ഒറ്റക്കെട്ടായി ടോര്‍ച്ചു തെളിക്കാനും മൊബൈല്‍ ഫ്ലാഷ് അടിക്കാനുമായിരുന്നു പ്രധാന മന്ത്രിയുടെ ആഹ്വാനം. എന്നാല്‍ മോദിയുടേത് ഭാവിയെക്കുറിച്ച യാതൊരു ചിന്തയുമില്ലാത്ത വെറും വാചക കസര്‍ത്താണെന്നായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.

ലോക്ഡൗണിന് ശേഷം രാജ്യം അഭിമുഖീകരിച്ച പ്രശ്‌നങ്ങളെക്കുറിച്ചും ഭാവികാര്യങ്ങളെക്കുറിച്ചും നരേന്ദ്രമോദി പറഞ്ഞിട്ടില്ല. ഇന്ത്യയുടെ ഫോട്ടോ ഓഫ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീൽ ഗുഡ് അവതരണം മാത്രമായിരുന്നു ആ സന്ദേശമെന്നും തരൂർ ട്വീറ്റ് ചെയ്തു

പ്രധാന്‍ ഷോമാന്‍റെ പ്രസംഗം കേട്ടു. സാധാരണക്കാരന്‍റെ കഷ്ടപ്പാട് മാറ്റാന്‍ അതില്‍ ഒന്നുമില്ല. ജനങ്ങളുടെ വേദന, അവരുടെ ബാധ്യതകൾ, സാമ്പത്തിമായ ആശങ്ക എന്നിവ  എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ഒരു വാക്കു പോലുമില്ലാതെയാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളോ ലോക്ക് ഡൗണിന് ശേഷം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചോ അദ്ദേഹം പറയുന്നില്ല. ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.