LiveTV

Live

National

"വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു", പ്രധാനമന്ത്രിയെ പരിഹസിച്ച് സഞ്ജയ് റാവത്ത്

ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിട്ട് നേരം വീട്ടിലെ ലൈറ്റുകള്‍ അണച്ച് ബാല്‍കണികളില്‍ ദീപമോ ടോര്‍ച്ചോ മൊബൈല്‍ഫ്ളാഷ് ലൈറ്റോ തെളിയിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം

"വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു", പ്രധാനമന്ത്രിയെ പരിഹസിച്ച് സഞ്ജയ് റാവത്ത്

ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണിക്ക് ഒമ്പതുമിനിറ്റ് നേരം വീടിനു മുന്നിൽ ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി ദീപം തെളിയിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ വീടുകത്തിക്കില്ലെന്ന് പ്രത്യാശിക്കാമെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പരിഹാസം.

ജനങ്ങളോട് കൈയടിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ റോഡില്‍ ഒത്തുചേര്‍ന്ന് ഡ്രം കൊട്ടി. ദീപം തെളിയിക്കാന്‍ പറഞ്ഞതിന് അവര്‍ സ്വന്തം വീട് കത്തിക്കാതിരിക്കട്ടെ എന്നുമാത്രമാണ് ഞാനിപ്പോള്‍ പ്രതീക്ഷിക്കുന്നത്. സര്‍ ഞങ്ങള്‍ ദീപം തെളിയിക്കാം, പക്ഷേ നിലവിലെ സാഹചര്യങ്ങളെ അഭിവൃദ്ധിപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്നുകൂടി ദയവായി ഞങ്ങളോട് പറയണം. സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിട്ട് നേരം വീട്ടിലെ ലൈറ്റുകള്‍ അണച്ച് ബാല്‍കണികളില്‍ ദീപമോ ടോര്‍ച്ചോ മൊബൈല്‍ഫ്ളാഷ് ലൈറ്റോ തെളിയിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.