LiveTV

Live

National

ലോക്ക്ഡൗണ്‍ 15ന് തീരുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ഖണ്ഡുവിന്റെ ട്വീറ്റ്; പിന്നീട് പിൻവലിച്ചു

ലോക്ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതായുള്ള ട്വീറ്റ് ബി.ജെ.പി നേതാവും അരുണാചല്‍ മുഖ്യമന്ത്രിയുമായ പേമ ഖണ്ഡു പിന്‍വലിച്ചു.

ലോക്ക്ഡൗണ്‍ 15ന് തീരുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ഖണ്ഡുവിന്റെ ട്വീറ്റ്; പിന്നീട് പിൻവലിച്ചു

ലോക്ഡൗണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ലോക്ക്​ഡൗണിന്​ ശേഷം രാജ്യം എങ്ങനെയായിരിക്കണമെന്ന കൃത്യമായ പദ്ധതി തയാറാക്കണമെന്ന്​ പ്രധാനമന്ത്രി ​ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം ലോക്ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതായുള്ള ട്വീറ്റ് ബി.ജെ.പി നേതാവും അരുണാചല്‍ മുഖ്യമന്ത്രിയുമായ പേമ ഖണ്ഡു പിന്‍വലിച്ചു. ട്വീറ്റ് അപ്‌ലോഡ് ചെയ്ത ഉദ്യോഗസ്ഥന്റെ ഹിന്ദിഭാഷാ പരിജ്ഞാനം കുറവായിരുന്നെന്നും അതിനാല്‍ അത് പിന്‍വലിക്കുന്നുവെന്നും എന്നുമായിരുന്നു ഖണ്ഡുവിന്റെ വിശദീകരണം.

ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാർക്ക് കത്ത് അയച്ചു.

രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 61 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2000 കടന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 131 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടെ, 151 പേർക്ക് രോഗം ഭേദമായി. ഹരിയാനയില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ധാരാവി ചേരിയിലും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ ആല്‍വാറില്‍ കോവിഡ് ബാധിച്ച് എന്‍പത്തിയഞ്ചുകാരന്‍ മരിച്ചു.

ഇന്നലെ രാത്രിയാണ് ധാരാവിയില്‍ കോവിഡ് ബാധിച്ച് 56 വയസുകാരൻ മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഏഴ് പേർ നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധന ഫലം ഇന്ന് വരും. സംസ്ഥാനത്ത് ഇന്നലെ മാത്രം മൂന്ന് പേരാണ് മരിച്ചത്.