LiveTV

Live

National

ലോക്ക് ഡൌണ്‍; രണ്ട് തെലങ്കാന മന്ത്രിമാര്‍ രാം നവമി കൊണ്ടാടുന്നതിന്‍റെ തിരക്കിലാണ്

ലോക്ക് ഡൌണിന്‍റെ പശ്ചാത്തലത്തില്‍ യാതൊരു വിധ മത ആചാര ചടങ്ങുകളിലും പങ്കെടുക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവിന്‍റെ നഗ്നമായ ലംഘനമാണ് മന്ത്രിസഭ അംഗങ്ങളില്‍ നിന്നും സംഭവിച്ചിട്ടുള്ളത്

ലോക്ക് ഡൌണ്‍; രണ്ട് തെലങ്കാന മന്ത്രിമാര്‍ രാം നവമി കൊണ്ടാടുന്നതിന്‍റെ തിരക്കിലാണ്

കോവിഡിന്‍റെ ഭീതിയില്‍ രാജ്യം ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് അതീവ ജാഗ്രതയോടെ മുന്നേറുമ്പോള്‍ തെലങ്കാനയിലെ ചില മന്ത്രിമാര്‍ക്ക് ഇതൊന്നും ബാധകമല്ല. തെലങ്കാന മന്ത്രിസഭയിലെ അംഗങ്ങളായ രണ്ട് മന്ത്രിമാര്‍ ഭദ്രാചലം ടൌണിലെ ശ്രീ സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രത്തില്‍ രാം നവമി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

എന്‍റോവ്മെന്‍റ് മിനിസ്റ്ററായ അല്ലോല ഇന്ത്രകരന്‍ റെഡ്ഡിയും ഗതാഗത മന്ത്രിയായ പുവ്വാട അജയ് കുമാറുമാണ് രാം നവമി ആഘോഷത്തില്‍ പങ്കാളികളായത്. ലോക്ക് ഡൌണിന്‍റെ പശ്ചാത്തലത്തില്‍ യാതൊരു വിധ മത ആചാര ചടങ്ങുകളിലും പങ്കെടുക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവിന്‍റെ നഗ്നമായ ലംഘനമാണ് മന്ത്രിസഭ അംഗങ്ങളില്‍ നിന്നും സംഭവിച്ചിട്ടുള്ളത്.

127 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തെലങ്കാന കൂടുതല്‍ കോവിഡ് 19 രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 50 മരണങ്ങളും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തു.