LiveTV

Live

National

ഹൈദരാബാദില്‍ വ്യാജ സര്‍ക്കാര്‍ ഉത്തരവുമായെത്തി മദ്യശാല തുറന്നു; വാര്‍ത്ത കേട്ടറിഞ്ഞ് മദ്യം വാങ്ങാനെത്തിയത് നിരവധി പേര്‍

ഹൈദരാബാദിലെ ഉപ്പാളില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്

ഹൈദരാബാദില്‍ വ്യാജ സര്‍ക്കാര്‍ ഉത്തരവുമായെത്തി മദ്യശാല തുറന്നു; വാര്‍ത്ത കേട്ടറിഞ്ഞ് മദ്യം വാങ്ങാനെത്തിയത് നിരവധി പേര്‍

ലോക് ഡൌണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മദ്യശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഒരു തരത്തിലും മദ്യം കിട്ടാത്ത അവസ്ഥയാണ്. എന്നാല്‍ ഇതിനിടെ മദ്യപാനികള്‍ക്ക് ആശ്വാസവുമായി എത്തിയ ആള്‍ പൊലീസിന്റെ പിടിയിലുമായി. ഹൈദരാബാദിലാണ് ഈ രസകരവും എന്നാല്‍ ഗൌരവകരവുമായ സംഭവം നടന്നത്.

ഹൈദരാബാദിലെ ഉപ്പാളില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.ഉപ്പാള്‍ സ്വദേശിയായ കെ.സനീഷ് കുമാര്‍ ഏലിയാസ് സണ്ണി(38)എന്നയാളാണ് വ്യാജ സര്‍ക്കാര്‍ ഉത്തരവുമായെത്തി തന്റെ വൈന്‍ ഷോപ്പ് തുറന്നത്. സംഭവം കേട്ടറിഞ്ഞ് നിരവധി പേര്‍ മദ്യം വാങ്ങാന്‍ ഇവിടെയെത്തുകയും ചെയ്തിരുന്നു. പിന്നീട് സൈബര്‍ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രൊഹിബിഷന്‍ ആന്‍ഡ് എക്സൈസ് ഡയറക്ടറുടെ ഒപ്പോടും കൂടിയ വ്യാജ ഉത്തരവ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്ന് കാണിച്ച് എക്സൈസ് വിഭാഗം മാര്‍ച്ച് 28ന് സൈബര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. മദ്യശാലകള്‍ തുറക്കാമെന്നാണ് ഈ വ്യാജ ഉത്തരവില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സനീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് അഞ്ച് പേര്‍ക്കെതിരെ കേസെടുക്കുകയും ഇവരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.