LiveTV

Live

National

യോഗിക്കും ശിവരാജ് ചൗഹാനും ഇല്ലാത്ത എഫ്.ഐ.ആർ മൗലാന സഅദിനെതിരെ ഇടുന്നതെന്തിന്? നരേന്ദ്രമോദി മറുപടി നൽകണമെന്ന് ചന്ദ്രശേഖർ ആസാദ്

യോഗി ആദിത്യനാഥും ശിവരാജ് സിങ് ചൗഹാനും ലോക്ക്ഡൗൺ ലംഘിച്ചപ്പോൾ മൗലാന കാന്ധൽവിക്കെതിരെ മാത്രം എഫ്.ഐ.ആർ ഇടുന്നത് എന്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകണമെന്ന് ആസാദ് ട്വിറ്ററിൽ കുറിച്ചു.

യോഗിക്കും ശിവരാജ് ചൗഹാനും ഇല്ലാത്ത എഫ്.ഐ.ആർ മൗലാന സഅദിനെതിരെ ഇടുന്നതെന്തിന്? നരേന്ദ്രമോദി മറുപടി നൽകണമെന്ന് ചന്ദ്രശേഖർ ആസാദ്

ഡൽഹിയിലെ കോവിഡ് മരണവുമായി ബന്ധപ്പെട്ട് തബ്‌ലീഗ് നേതാവ് മൗലാന സഅദ് കാന്ധൽവിക്കെതിരെ കേസെടുത്തതിനെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ബി.ജെ.പി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥും ശിവരാജ് സിങ് ചൗഹാനും ലോക്ക്ഡൗൺ ലംഘിച്ചപ്പോൾ മൗലാന കാന്ധൽവിക്കെതിരെ മാത്രം എഫ്.ഐ.ആർ ഇടുന്നത് എന്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകണമെന്ന് ആസാദ് ട്വിറ്ററിൽ കുറിച്ചു.

'മൗലാന സഅദ് സാഹിബിനു മേൽ എഫ്.ഐ.ആർ ഇട്ടവർ യോഗി ആദിത്യനാഥിനോട് ചോദിക്കണം കൊറോണ ലോക്ക്ഡൗൺ സമയത്ത് പരിവാരസമേതം എന്തിന് അയോധ്യയിൽ പൂജ ചെയ്യാൻ പോയി എന്ന്. ലോക്ക് ഡൗൺ ലംഘിച്ചാണ് ശിവരാജ് ചൗഹാൻ ആഢംബരപൂർവം സത്യപ്രതിജ്ഞ ചെയ്തത്. എന്തേ ഇവർക്കു രണ്ടുപേർക്കുംമേൽ എഫ്.ഐ.ആർ വേണ്ടേ? ഉത്തരം പറയൂ ശ്രീ ശ്രീ നരേന്ദ്ര മോദി...'
ചന്ദ്രശേഖർ ആസാദിന്റെ ട്വീറ്റ്‌

ദക്ഷിണ ഡൽഹിയിലെ തബ്‌ലീഗ് ആസ്ഥാനത്ത് സംഘം ചേർന്നവരിൽ 11 പേർ മരിക്കുകയും 200-ഓളം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് ഡൽഹി പൊലീസ് മൗലാന സഅദ് കാന്ധൽവിയടക്കം ഏഴുപേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മൗലാനക്കു പുറമെ ഡോ. സീഷാൻ, മുഫ്തി ഷഹസാദ്, എം. സെയ്ഫി, യൂനുസ്, മുഹമ്മദ് സൽമാൻ, മുഹമ്മദ് അഷ്‌റഫ് എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

പകർച്ചവ്യാധി നിയമത്തിലെ 269 (അപകടകരമായ രോഗം പടരുന്നതിന് കാരണമായ അനാസ്ഥ), 270 (മാരക രോഗം പടരാൻ കാരണമാകുന്ന മനപ്പൂർവമുള്ള പ്രവൃത്തി), 271 (ക്വാറന്റൈൻ നിയമലംഘനം) എന്നീ വകുപ്പുകളാണ് എഫ്.ഐ.ആറിലുള്ളത്.

ഡൽഹി കോവിഡ്: തബ്‌ലീഗ് നേതാവ് മൗലാന കാന്ധൽവിക്കെതിരെ കേസ്
Also Read

ഡൽഹി കോവിഡ്: തബ്‌ലീഗ് നേതാവ് മൗലാന കാന്ധൽവിക്കെതിരെ കേസ്