LiveTV

Live

National

യു.പിയില്‍ തൊഴിലാളികള്‍ക്ക് മേല്‍ തെളിച്ചത് സോഡിയം ഹൈപോക്ലോറൈറ്റ്

ഈ രാസവസ്തു ശരീരത്തിനുള്ളിലെത്തിയാല്‍ ശ്വാസകോശത്തിന് ഗുരുതരമായ കുഴപ്പങ്ങളുണ്ടാക്കാമെന്നും മുന്നറിയിപ്പുണ്ട്...

യു.പിയില്‍ തൊഴിലാളികള്‍ക്ക് മേല്‍ തെളിച്ചത് സോഡിയം ഹൈപോക്ലോറൈറ്റ്

ഉത്തര്‍പ്രദേശില്‍ തിരിച്ചെത്തിയ തൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി തെളിച്ച സംഭവം വലിയ തോതില്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. സോഡിയം ഹൈപോക്ലോറൈറ്റാണ് തൊഴിലാളികളുടെ മേല്‍ തെളിച്ച രാസവസ്തുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അളവ് കൂടിയാല്‍ ശരീരം പൊള്ളുന്നത് മുതല്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക് വരെ കാരണമായേക്കാവുന്ന രാസവസ്തുവാണിത്.

യു.പിയിലെ ബറേലിയിലാണ് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനികള്‍ തെളിച്ചത്. വസ്ത്രങ്ങളും ബാഗുകളും ഉള്‍പടെ തൊഴിലാളികളെ കൂട്ടമായി നിര്‍ത്തിക്കൊണ്ടായിരുന്നു അണുനാശിനി പ്രയോഗം. നീന്തല്‍ കുളങ്ങള്‍ അണുവിമുക്തമാക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന സോഡിയം ഹൈപോക്ലോറൈറ്റ് മിശ്രിതമാണ് തൊഴിലാളികളുടേയും കുടുംബങ്ങളുടേയും മേല്‍ തെളിച്ചത്.

തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു
Also Read

തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കെട്ടിടങ്ങളും മറ്റും ശുചിയാക്കുന്നതിന് ഈ രാസവസ്തു ഉപയോഗിക്കുന്നുണ്ട്. എന്ത് കാര്യത്തിനാണോ ഉപയോഗിക്കുന്നത് എന്നതിനനുസരിച്ച് സോഡിയം ഹൈപോക്ലൈറൈറ്റ് മിശ്രിതത്തിന്റെ വീര്യത്തിലും വ്യത്യാസമുണ്ടാകും.

സാധാരണ വീടുകളില്‍ ഉപയോഗിക്കുന്ന അണുനാശിനികളില്‍ രണ്ട് മുതല്‍ 10 ശതമാനം വരെ വീര്യമുള്ള ഹൈപോക്ലോറൈറ്റ് ചേര്‍ക്കാറുണ്ട്. ശരീരത്തിലെ പൊട്ടലുകളും മറ്റും അണുവിമുക്തമാക്കാന്‍ 0.25-0.5% വീര്യമുള്ള സോഡിയം ഹൈപോക്ലോറൈറ്റ് ഉപയോഗിക്കാറുണ്ട്. ചില ഹാന്‍ഡ് വാഷുകളില്‍ 0.05% വീര്യത്തില്‍ ഇത് ഉപയോഗിക്കാറുണ്ട്.

തൊഴിലാളികള്‍ക്ക് മേല്‍ ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപോക്ലോറൈറ്റ് തളിച്ചതായാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇത്ര വീര്യമുള്ളത് തന്നെ ചര്‍മ്മത്തില്‍ നേരിട്ട് പതിച്ചാല്‍ അപകടകമാണ്. ശരീരത്തില്‍ പൊട്ടലിനും പൊള്ളലിനും ചൊറിച്ചിലിനുമെല്ലാം ഇത് കാരണമാകാം. ശരീരത്തിനുള്ളിലെത്തിയാല്‍ ശ്വാസകോശത്തിന് ഗുരുതരമായ കുഴപ്പങ്ങളുണ്ടാക്കാമെന്നും മുന്നറിയിപ്പുണ്ട്. ഈ വിവരങ്ങള്‍ കൂടി പുറത്തുവന്നതോടെ മനുഷ്യര്‍ക്ക് മേല്‍ തളിക്കാന്‍ യാതൊരു അനുമതിയുമില്ലാത്ത രാസവസ്തുക്കളാണ് തൊഴിലാളികള്‍ക്ക് മേല്‍ തളിച്ചതെന്ന് തെളിഞ്ഞു.