LiveTV

Live

National

കോവിഡ്; ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശമ്പളം കുറക്കാന്‍ മഹാരാഷ്ട്ര

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം

കോവിഡ്; ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശമ്പളം കുറക്കാന്‍ മഹാരാഷ്ട്ര

കോവിഡ് പശ്ചാത്തലത്തില്‍ ജനപ്രതിനിധികളുടെയും സർക്കാർ ജീവനക്കാരുടെയുടെയും ശമ്പളം കുറക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ നിയമസഭ വരെയുള്ള മുഴുവൻ ജനപ്രതിനിധികളുടെയും അറുപത് ശതമാനം വരെ ശമ്പളം പിടിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ഇതുപ്രകാരം ക്ലാസ് ഒന്ന്, രണ്ട് വിഭാഗത്തിൽ പെട്ട സർക്കാർ ജീവനക്കാര്‍ക്ക് പകുതി ശമ്പളം മാത്രമാണ് നല്‍കുക. മാർച്ച് മുതലുള്ള ശമ്പളത്തില്‍ കുറവ് വരുത്താനാണ് തീരുമാനം. ക്ലാസ് മൂന്ന് ജീവനക്കാരുടെ ശമ്പളത്തില്‍ 25 ശതമാനത്തിന്റെ കുറവുണ്ടാകും. ഇതിനു താഴേക്കുള്ള ജീവനക്കാരുടെ ശമ്പളത്തില്‍ മാറ്റുമുണ്ടാകില്ല.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും വിവിധ യൂണിയനുകളുമായും ആലോചിച്ച ശേഷമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ അജിത് പവാർ പറഞ്ഞു.