LiveTV

Live

National

പാല് വാങ്ങാനാളില്ല; ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ കനാലില്‍ ഒഴുക്കി കര്‍ണാടകയിലെ ക്ഷീരകര്‍ഷകര്‍

റെയ്ബാഗ് താലൂക്കിലെ പല്‍ഭവി ഗ്രാമത്തിലെ കര്‍ഷകര്‍ക്കാണ് ഈ ഗതികേടുണ്ടായത്

പാല് വാങ്ങാനാളില്ല; ആയിരക്കണക്കിന് ലിറ്റര്‍  പാല്‍ കനാലില്‍ ഒഴുക്കി കര്‍ണാടകയിലെ ക്ഷീരകര്‍ഷകര്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക് ഡൌണ്‍ പലരുടെയും നെഞ്ചത്തടിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും കച്ചവടക്കാരുടെയും ദിവസക്കൂലിക്കാരുടെയും. വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തത് പലരെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. പാല്‍, പത്രം പോലുള്ള അവശ്യ സര്‍വീസുകളെ ലോക് ഡൌണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ക്ഷീരകര്‍ഷകര്‍ക്ക് അതുകൊണ്ട് യാതൊരു ഗുണവുമില്ലെന്നാണ് കര്‍ണാടകയില്‍ ചൊവ്വാഴ്ച ഉണ്ടായ സംഭവം തെളിയിക്കുന്നത്. പാല്‍ വില്‍ക്കാനാവാതെ ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ കനാലില്‍ ഒഴുക്കിയിരിക്കുകയാണ് കര്‍ണാടകയിലെ ക്ഷീരകര്‍ഷകര്‍.

റെയ്ബാഗ് താലൂക്കിലെ പല്‍ഭവി ഗ്രാമത്തിലെ കര്‍ഷകര്‍ക്കാണ് ഈ ഗതികേടുണ്ടായത്. 40 കന്നാസുകളിലാണ് പാല്‍ ശേഖരിച്ചിട്ടുള്ളത്. ഓരോന്നിലും 25 ലിറ്റര്‍ പാല്‍ വരും. അങ്ങിനെ ആയിരക്കണക്കിന് ലിറ്റര്‍ പാലാണ് കനാലില്‍ ഒഴുക്കിയത്. വാഹനങ്ങളില്ലാത്തത് മൂലം പാല്‍ വിതരണം നടക്കാത്ത അവസ്ഥയാണെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ പറഞ്ഞു.