കോവിഡ് ഹോട്ട് സ്പോട്ടുകള്‍ പുറത്തുവിട്ട് കേന്ദ്ര സർക്കാർ
കേരളത്തിൽ നിന്ന് കാസർകോടും പത്തനംതിട്ടയും ഉള്‍പ്പെട്ടിരിക്കുന്നു

കോവിഡ് ഹോട്ട് സ്പോട്ടുകള്‍ പുറത്തുവിട്ട് കേന്ദ്രസർക്കാർ. പട്ടികയിൽ രാജ്യത്തെ 10 പ്രദേശങ്ങൾ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്ന് കാസർകോടും പത്തനംതിട്ടയും ഡൽഹിയിൽ ദിൽഷാദ് ഗാർഡനും നിസാമുദിനും യു.പിയിൽ നോയിഡയും മീററ്റും രാജസ്ഥാനിൽ ഭിൽവാരയും ഗുജറാത്തിൽ അഹമ്മദാബാദ് മഹാരാഷ്ട്രയിൽ മുംബൈയും പൂനെയുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
രാജ്യത്ത് കോവിഡ് വ്യാപിക്കുകയും മരണങ്ങള് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹോട്ട് സ്പോട്ടുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. നിസാമുദീനിൽ സംഘാടകർ ചെയ്തത് വലിയ തെറ്റെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ൻ പറഞ്ഞു. നിയമലംഘകർക്ക് എതിരെ ഉടെൻ എഫ്.ഐ.ആര് രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയെ കുറിച്ച് അറിവുണ്ടായിരുന്നില്ല. ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഡൽഹി-യുപി അതിർത്തി പ്രദേശമായ ആനന്ദ് വിഹാറിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിർത്തിയിൽ എത്തുന്നവരെ സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ കടത്തിവിടൂ എന്നും അദ്ദേഹം പറഞ്ഞു.