LiveTV

Live

National

ഡോ.കഫീല്‍ ഖാന്‍റെ പരോള്‍ യു.പി സര്‍ക്കാര്‍ റദ്ദ് ചെയ്തു; ആരോപണവുമായി ഭാര്യ

മാര്‍ച്ച് 23ലെ സുപ്രിം കോടതി ഉത്തരവ് പ്രകാരം മാര്‍ച്ച് 29ന് പുറത്തിറങ്ങേണ്ടവരുടെ പട്ടികയില്‍ കഫീല്‍ ഖാന്‍റെ പേരും ഉണ്ടായിരുന്നതായി ഷാബിസ്ത പറയുന്നു

ഡോ.കഫീല്‍ ഖാന്‍റെ പരോള്‍ യു.പി സര്‍ക്കാര്‍ റദ്ദ് ചെയ്തു; ആരോപണവുമായി ഭാര്യ

സുപ്രിം കോടതി ഉത്തരവ് മറികടന്ന് ലക്നൌ ജയിലില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാന്‍റെ പരോള്‍ റദ്ദാക്കിയെന്ന പരാതിയുമായി ഭാര്യ ഡോ.ഷാബിസ്ത ഖാന്‍. മാര്‍ച്ച് 23ലെ സുപ്രിം കോടതി ഉത്തരവ് പ്രകാരം മാര്‍ച്ച് 29ന് പുറത്തിറങ്ങേണ്ടവരുടെ പട്ടികയില്‍ കഫീല്‍ ഖാന്‍റെ പേരും ഉണ്ടായിരുന്നതായി ഷാബിസ്ത പറയുന്നു.

കോവിഡ് 19 പടര്‍ന്ന് പിടിക്കുന്നതിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ജയിലില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഏഴ് വര്‍ഷത്തിന് താഴെ ശിക്ഷയുള്ള കുറച്ച് കുറ്റവാളികള്‍ക്ക് പരോള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് സുപ്രിം കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍, പരോള്‍ ലഭിച്ചവരുടെ പട്ടികയില്‍ കഫീല്‍ ഖാന്‍റെ പേരുണ്ടായിട്ടും എന്തുകൊണ്ട് പരോള്‍ ലഭിച്ചില്ല എന്നതാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം.

ഞായറാഴ്ച്ച മൂന്ന് മണിക്ക് എനിക്ക് കഫീലിന്‍റെ ഫോണ്‍ കോള്‍ വന്നു. ലക്നൌ ജയിലിലെ സീനിയര്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം തന്‍റെ പരോള്‍ റദ്ദ് ചെയ്യപ്പെട്ടു എന്ന് അദ്ദേഹം എന്നെ അറിയിച്ചു. ഇതിനെതിരെ സുപ്രിം കോടതിയെ സമീപിക്കാനാണ് തീരുമാനിക്കുന്നത്. കഫീല്‍ ഖാന്‍റെ ഭാര്യ പറഞ്ഞു.

കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 71 ജയിലുകളില്‍ നിന്നും സ്വന്തം ജാമ്യത്തില്‍ 11,000 തടവുകാരെയാണ് എട്ട് ആഴ്ച്ചത്തേക്ക് യുപി ഗവ. പരോളില്‍ വിടുന്നത്. വിദ്യേഷ പ്രസംഗം നടത്തി എന്ന് ആരോപിച്ച് എന്‍.എസ്.എ ചുമത്തിയാണ് ഡോ. കഫീല്‍ ഖാനെ ജയിലില്‍ തടവിലാക്കിയിരിക്കുന്നത്.