LiveTV

Live

National

യു.പിയില്‍ മടങ്ങിയെത്തിയ തൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി തളിച്ചു; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഉത്തര്‍ പ്രദേശിലെ ബെറേലി ജില്ലയിലാണ് സുരക്ഷാവസ്ത്രങ്ങളണിഞ്ഞ ചിലര്‍ റോഡില്‍ ഇരിക്കുന്നവരുടെ മേല്‍ അണുനാശിനി തളിക്കുന്നത്

യു.പിയില്‍ മടങ്ങിയെത്തിയ തൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി തളിച്ചു; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള രാജ്യവ്യാപകമായ ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്വന്തം നാട്ടിലെത്തിയ ഒരു കൂട്ടം തൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി തളിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍ പ്രദേശിലെ ബെറേലി ജില്ലയിലാണ് സുരക്ഷാവസ്ത്രങ്ങളണിഞ്ഞ ചിലര്‍ റോഡില്‍ ഇരിക്കുന്നവരുടെ മേല്‍ അണുനാശിനി തളിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ മേലാണ് അണുനാശിനി തളിക്കുന്നത്. നിങ്ങളുടെ കണ്ണുകള്‍ അടയ്ക്കുക, കുട്ടികളുടെ കണ്ണുകളും പൊത്തിപ്പിടിക്കുക എന്ന് ഒരാള്‍ പറയുന്നത് കേള്‍ക്കാം. പോലീസുകാര്‍ അടക്കം സംഭവത്തിന് സാക്ഷികളായിരുന്നു.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സംഭവത്തെ വിമര്‍ശിച്ച് രംഗത്തെത്തി. "യു.പി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്, ഈ പ്രതിസന്ധിക്കെതിരെ നാമെല്ലാവരും ഒരുമിച്ച് പോരാടുകയാണ്. പക്ഷേ, ദയവായി ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. തൊഴിലാളികള്‍ ഇതിനകം വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ മേല്‍ രാസവസ്തുക്കള്‍ തളിക്കരുത്. ഇത് അവര്‍ക്ക് സംരക്ഷണം നല്‍കില്ല, മറിച്ച് അവരുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കും". വീഡിയോ പങ്കുവെച്ചുകൊണ്ട് അവര്‍ ട്വിറ്ററില്‍ കുറിച്ചു.