LiveTV

Live

National

കോവിഡ് 19; യുപിയിലെ ‘കൊറൗണാ’ ഗ്രാമത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ വൈറസിനെക്കാള്‍ വലിയ പ്രശ്നങ്ങളാണ്...

കോവിഡ് പടര്‍ന്നുപിടിക്കുമ്പോള്‍ സീതാപ്പൂരിലെ കൊറൌണ ഗ്രാമക്കാര്‍ മറ്റുള്ളവരില്‍ നിന്നും വിവേചനം അനുഭവിക്കുകയാണ്

കോവിഡ് 19; യുപിയിലെ ‘കൊറൗണാ’ ഗ്രാമത്തിലുള്ളവര്‍ക്ക് ഇപ്പോള്‍ വൈറസിനെക്കാള്‍ വലിയ പ്രശ്നങ്ങളാണ്...

കോവിഡ് 19 രോഗം രാജ്യത്ത് പടര്‍ന്നു പിടിക്കുമ്പോള്‍ യുപിയിലെ സീതാപ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമക്കാര്‍ക്ക് വേറൊരു രീതിയിലാണ് ഇത് പ്രശ്നമുണ്ടാക്കുന്നത്. കോവിഡ് പടര്‍ന്നുപിടിക്കുമ്പോള്‍ സീതാപ്പൂരിലെ കൊറൌണ ഗ്രാമക്കാര്‍ മറ്റുള്ളവരില്‍ നിന്നും വിവേചനം അനുഭവിക്കുകയാണ്.

ഗ്രാമത്തിലുള്ളവര്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്. എല്ലാവരും പേടിച്ചിരിക്കുകയാണ്. ഞങ്ങള്‍ കൊറൌണ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്ന് പറയുമ്പോള്‍ ആളുകള്‍ മാറ്റിനിര്‍ത്തുകയാണ്. വൈറസ് ബാധയെത്തുടര്‍ന്നല്ല, നേരത്തെ ലഭിച്ച പേരാണ് കൊറൌണ എന്നത് ആര്‍ക്കും പറഞ്ഞാല്‍ മനസിലാവുന്നില്ല. രാജന്‍ എന്ന ഗ്രാമവാസി പറയുന്നു.

ഞങ്ങള്‍ വിളിക്കുമ്പോള്‍ പേടിയായതുകൊണ്ട് ആരും ഫോണ്‍ പോലും എടുക്കുന്നില്ല. പുറത്തിറങ്ങുമ്പോള്‍ പൊലീസുകാര്‍ പോലും ഞങ്ങളുടെ ഗ്രാമത്തേലേക്കാണ് പോകുന്നതെന്ന് പറയുമ്പോള്‍ എന്തോ പോലെ നോക്കുകയും കളിയാക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഗ്രാമത്തിന് ഇങ്ങനൊരു പേര് ലഭിച്ചത് ഞങ്ങളുടെ കുറ്റമല്ലല്ലോ. മറ്റൊരു ഗ്രാമവാസിയായ സുനില്‍ പറയുന്നു. ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാകുമ്പോള്‍ രാജ്യം കോവിഡ് ഭീതിയിലാണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1000 കടന്നു.