LiveTV

Live

National

കോവിഡ് രോഗികളെ ചികിത്സിച്ചു; 14 പേരടങ്ങുന്ന മെഡിക്കല്‍ സംഘം നിരീക്ഷണത്തില്‍

സാമ്പിള്‍ ടെസ്റ്റ് ചെയ്ത ശേഷം ഇവരെ ക്വാറന്‍റൈനിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്

കോവിഡ് രോഗികളെ ചികിത്സിച്ചു; 14 പേരടങ്ങുന്ന മെഡിക്കല്‍ സംഘം നിരീക്ഷണത്തില്‍

ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയില്‍ കോവിഡ് 19 രോഗികളെ ചികിത്സിച്ച 14 അംഗ മെഡിക്കല്‍ സംഘം നിരീക്ഷണത്തില്‍. ഇതില്‍ സ്റ്റാഫുകളും ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടുന്നു. സാമ്പിള്‍ ടെസ്റ്റ് ചെയ്ത ശേഷം ഇവരെ ക്വാറന്‍റൈനിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

14 പേരില്‍ ഒരു നഴ്സിന് പനിയായതിനെത്തുടര്‍ന്ന് ആ ടീം മുഴുവനും ക്വാറന്‍റൈനിലേക്ക് മാറാന്‍ നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. ആറ് ഡോക്ടര്‍മാരും നഴ്സുകളും മറ്റ് സ്റ്റാഫുകളും അടങ്ങുന്ന ആര്‍.എം.എല്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘത്തിലെ ഒരു നഴ്സിന് പനിയും രോഗലക്ഷണങ്ങളും കാണിച്ചതിനെത്തുടര്‍ന്ന് മറ്റുള്ളവരെ ക്വാറന്‍റൈന്‍ ചെയ്യുകയും ടെസ്റ്റിനായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിയില്‍ നിന്ന് 72 കേസുകള്‍ കൂടി പോസിറ്റീവ് ആയതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. 96 പേര്‍ രോഗവിമുക്തനാവുകയും 27 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. 186 കേസുകളുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.