LiveTV

Live

National

ആയിരങ്ങള്‍ തെരുവില്‍; ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക് നടന്ന യുവാവ് മരിച്ചു

രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ വീടുകളിലേക്ക് തിരിക്കാന്‍ തെരുവികളിലേക്കിറങ്ങി

ആയിരങ്ങള്‍ തെരുവില്‍; ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക് നടന്ന യുവാവ് മരിച്ചു

ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ വീ​ട്ടി​ലെ​ത്താ​ന്‍ 200 കി​ലോ​മീ​റ്റ​റി​ല​ധി​കം ന​ട​ന്ന യു​വാ​വ് യാ​ത്രാ​മ​ധ്യേ മ​രി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ഡെ​ലി​വ​റി ഏ​ജ​ന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ര​ണ്‍​വീ​ര്‍ സിം​ഗ്(38) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാത​മാ​ണ് മ​ര​ണ കാ​ര​ണം. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും 362 കി​ലോ​മീ​റ്റ​ര്‍ അ​ക​ല​യു​ള്ള മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റെ​ന ജി​ല്ല​യി​ലെ വീ​ട്ടി​ലേ​ക്കാ​ണ് ര​ണ്‍​വീ​ര്‍ സിം​ഗ് കാ​ല്‍ ന​ട​യാ​യി സ​ഞ്ച​രി​ച്ച​ത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേര്‍കൂടി ഒപ്പം യാത്രയിലുണ്ടായിരുന്നു. കാല്‍നടയായി ആഗ്രയില്‍ എത്തിയപ്പോള്‍ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് റണ്‍വീര്‍ സിങ് പറഞ്ഞിരുന്നു. കുറച്ചു സസമയത്തിനുള്ളില്‍ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

ഇനിയും 100 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ മാത്രമേ അവര്‍ക്ക് ലക്ഷ്യസ്ഥാനമായ മധ്യപ്രദേശിലെ മുറൈന ഗ്രാമത്തിലെത്തുകയുള്ളു. നിലവില്‍ അവര്‍ മൂന്നുദിവസത്തോളം നിര്‍ത്താതെ യാത്രചെയ്താണ് ആഗ്രയില്‍ എത്തിയത്. കഠിനമായ ഈ യാത്രയുടെ ആയാസത്തേ തുടര്‍ന്ന് ഹൃദയ പേശികളിലേക്ക് രക്തം ലഭിക്കാതെ വരുന്ന മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്ന അവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് രണ്‍വീര്‍ സിങ്ങിന് ഹൃദയാഘാതം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം തുടര്‍ന്ന് ബന്ധുക്കള്‍ക്ക് കൈമാറി.

രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ വീടുകളിലേക്ക് തിരിക്കാന്‍ തെരുവികളിലേക്കിറങ്ങി. വീടുകളിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഡല്‍ഹി സർക്കാര്‍ 1000 ബസ്സുകള്‍ ഒരുക്കിയിട്ടുണ്ട്. പക്ഷെ മടങ്ങിപ്പോകുന്നവരെക്കൊണ്ട് തെരുവുകള്‍ ജനനിബിഢമായതിനാല്‍ ഡല്‍ഹിയില്‍തന്നെ തങ്ങാന്‍ അതിഥി തൊഴിലാളികളോട് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.