LiveTV

Live

National

മദ്യപിച്ചോ എന്നറിയാനുള്ള പരിശോധന പൈലറ്റുമാര്‍ക്കടക്കം നിര്‍ത്തി 

കൊറോണ വൈറസ് ഇത്തരം പരിശോധനകളിലൂടെ പകരുന്നുവെന്ന ആശങ്കയെ തുടര്‍ന്നാണ് തീരുമാനം...

മദ്യപിച്ചോ എന്നറിയാനുള്ള പരിശോധന പൈലറ്റുമാര്‍ക്കടക്കം നിര്‍ത്തി 

വിമാനങ്ങളിലെ പൈലറ്റുമാര്‍ അടക്കമുള്ള ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചറിയാന്‍ ഊതിയുള്ള പരിശോധന ഡി.ജി.സി.എ നിര്‍ത്തിവെച്ചു. കൊറോണ വൈറസ് പകരാന്‍ ഇത്തരം പരിശോധനകള്‍ കാരണമാകുമെന്ന എയര്‍ ഇന്ത്യ യൂണിയന്റെ പരാതി വന്ന് മണിക്കൂറുകള്‍ക്കകമാണ് ഡി.ജി.സി.എ നടപടി.

തങ്ങളുടെ ഒരു പൈലറ്റിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി സ്‌പേസ് ജെറ്റ് അറിയിച്ചിരുന്നു. മാര്‍ച്ചില്‍ ഒരു അന്താരാഷ്ട്രവിമാനം പോലും പറത്താതിരുന്നയാള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. അസാധാരണ സാഹചര്യം കണക്കിലെടുത്തും കേരളം ഡല്‍ഹി ഹൈക്കോടതികളുടെ നിര്‍ദേശവും മാനിച്ചാണ് നടപടിയെന്നാണ് ഡി.ജി.സി.എ വിശദീകരണം.

ലോകം കൊറോണ ഭീതിയില്‍; ഉത്തര കൊറിയ ഒരു മാസത്തിനിടെ പരീക്ഷിച്ചത് ഒമ്പതാം മിസൈല്‍
Also Read

ലോകം കൊറോണ ഭീതിയില്‍; ഉത്തര കൊറിയ ഒരു മാസത്തിനിടെ പരീക്ഷിച്ചത് ഒമ്പതാം മിസൈല്‍

അതേസമയം എല്ലാ വിമാനങ്ങളിലെ ജീവനക്കാരും കഴിഞ്ഞ 12 മണിക്കൂറില്‍ മദ്യം കഴിച്ചിട്ടില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഈ സാക്ഷ്യപ്പെടുത്തല്‍ പിന്നീട് തെറ്റാണെന്ന് തെളിഞ്ഞാല്‍ മൂന്ന് വര്‍ഷത്തേക്ക് അവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഡി.ജി.സി.എ അറിയിച്ചു. അതേസമയം പൈലറ്റുമാരിലും കാബിന്‍ ക്രൂ അംഗങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടവരില്‍ പരിശോധന തുടരും.

ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷനും നിലവിലെ സാഹചര്യത്തില്‍ ബ്രത്ത് അനലൈസര്‍ പരിശോധന നടത്തുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രത്ത് അനലൈസര്‍ ഉപയോഗിക്കുന്ന ആര്‍ക്കെങ്കിലും കൊറോണ വൈറസ് ബാധയുണ്ടെങ്കില്‍ മറ്റുള്ളവരിലേക്ക് അത് പകരാനുള്ള സാധ്യതയാണ് ഇവരും ചൂണ്ടിക്കാണിച്ചിരുന്ന്. 21 ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യയില്‍ ഏപ്രില്‍ 14 വരെ അന്താരാഷ്ട്ര ചരക്ക്, പാസഞ്ചര്‍ വിമാനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.