LiveTV

Live

National

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി സമാഹരിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി സമാഹരിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് കൈത്താങ്ങുമായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്തയിലെ ജീവനക്കാര്‍. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ടമായി 20 കോടി രൂപ സമാഹരിച്ചിരിക്കുകയാണ് ജീവനക്കാര്‍. എ.എ.ഐ ജീവനക്കാരുടെ പ്രൊഫഷണലിസത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

''കോവിഡ് 19നെ പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രാരംഭ സംഭാവനയായി AAI ജീവനക്കാർ 20 കോടി രൂപ സമാഹരിച്ചു. ഉത്തരവാദിത്തമുള്ള പൗരന്മാരെന്ന നിലയിൽ ഈ അടിയന്തര കാലത്ത് നമ്മുടെ നാട്ടിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന്'' എ.എ.ഐ ട്വീറ്റ് ചെയ്തു.

''നമ്മുടെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഇവിടെയുണ്ട്. ഈ കടുത്ത സാഹചര്യത്തിലും അവര്‍ രാപ്പകല്‍ ജോലി ചെയ്യുന്നു. അവരുടെ പ്രൊഫഷണലിസത്തെ ഞാന്‍ ബഹുമാനിക്കുന്നു'' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.