LiveTV

Live

National

‘ഞാന്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു’ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയില്‍ ചാപ്പകുത്തി മധ്യപ്രദേശ് പൊലിസ് 

‘കൊറോണ വൈറസ് മൂലമോ പട്ടിണി മൂലമോ മരിക്കുക’

‘ഞാന്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു’ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയില്‍ ചാപ്പകുത്തി മധ്യപ്രദേശ് പൊലിസ് 

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് തൊഴിലാളിയുടെ നെറ്റിയില്‍ മധ്യപ്രദേശ് പൊലീസ് ചാപ്പകുത്തി. ഛത്തര്‍പൂര്‍ ജില്ലയിലെ ഗൗരിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്  കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയില്‍ ചാപ്പകുത്തിയത്. ഉത്തര്‍പ്രദേശില്‍ നിന്ന് ജന്മനാട്ടില്‍ മടങ്ങിയെത്തിയ മൂന്ന് തൊഴിലാളികളുടെ നെറ്റിയിലാണ് പൊലീസ് ചാപ്പകുത്തിയത്. ചാപ്പകുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

‘ഞാന്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു’ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയില്‍ ചാപ്പകുത്തി മധ്യപ്രദേശ് പൊലിസ് 

‘ഞാന്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു, എന്നില്‍ നിന്ന് അകന്നു നില്‍ക്കുക‘ എന്നാണ് തൊഴിലാളിയുടെ നെറ്റിയില്‍ എഴുതിയത്. പ്രാഥമിക പരിശോധനാ കേന്ദ്രത്തില്‍ വെച്ചാണ് ഇന്‍സ്‌പെക്ടര്‍ ലോക്ഡൗണ്‍ ലംഘിച്ചതിന് തൊഴിലാളികളെ ശകാരിക്കുകയും നെറ്റിയില്‍ ചാപ്പകുത്തുകയും ചെയ്തത്. ഇത്തരം പെരുമാറ്റത്തില്‍ ഏര്‍പ്പെടരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഛത്തര്‍പൂര്‍ എസ്പി കുമാര്‍ സൗരഭ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പൊലീസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ‘മുഖ്യമന്ത്രി ശിവരാജ് രണ്ട് ഓപ്ഷനുകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ, കൊറോണ വൈറസ് മൂലമോ പട്ടിണി മൂലമോ മരിക്കുക’ എന്ന് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണില്‍ ഭക്ഷണംപോലും ലഭിക്കാതെ കാല്‍നടയായി ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് സ്വദേശത്തേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്.