LiveTV

Live

National

ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കായി താത്കാലിക ജയില്‍, 14 ദിവസം ക്വാറന്റെയ്ന്‍ 

റോഡുകളിലൂടെ കൂട്ടമായി സഞ്ചരിക്കുന്നവരെ പിടികൂടി വാഹനങ്ങളില്‍ കയറ്റി എവിടെ നിന്നാണോ പുറപ്പെട്ടത് അവിടെ കൊണ്ടിറക്കാനും നിര്‍ദേശമുണ്ട്...

ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കായി താത്കാലിക ജയില്‍, 14 ദിവസം ക്വാറന്റെയ്ന്‍ 

ലോക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കായി താത്കാലിക ജയിലുകള്‍ ഒരുക്കുന്നു. ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇത്തരത്തില്‍ താത്കാലിക ജയിലുകളാക്കി മാറ്റാനാണ് ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. ലോക്ഡൗണ്‍ ലംഘിച്ച് സഞ്ചരിക്കുന്നവരെ 14 ദിവസത്തെ ക്വാറന്റെയ്‌ന് വിധേയരാക്കുമെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലിയും വരുമാനവും നിലച്ച ആയിരക്കണക്കിന് സാധാരണ തൊഴിലാളികളാണ് ഡല്‍ഹി അടക്കമുള്ള വന്‍ നഗരങ്ങളില്‍ നിന്നും സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്നത്. ഇത്തരം സാധാരണ തൊഴിലാളികളായിരിക്കും നിര്‍ബന്ധിത ക്വാറന്റെയ്‌ന് വിധേയരാവുകയെന്ന ആശങ്കയും ഉയരുന്നുണ്ട്. ഈ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് ഹരിയാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറും അതില്‍ പ്രത്യേകം രേഖപ്പെടുത്തിയ ഭാഗവും. ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ യാതൊരു ഇളവും അനുവദിക്കില്ലെന്നാണ് ഹരിയാന ഡി.ജി.പി അറിയിച്ചിരിക്കുന്നത്.

ഹരിയാന ഡി.ജി.പി പുറപ്പെടുവിച്ച സര്‍ക്കുലര്‍ 
ഹരിയാന ഡി.ജി.പി പുറപ്പെടുവിച്ച സര്‍ക്കുലര്‍ 

ജനങ്ങള്‍ കൂട്ടമായി റോഡുകളിലൂടെ പോകുന്നത് തടയാന്‍ എസ്.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡി.ജി.പി പുറത്തിറക്കിയ സര്‍ക്കുലറില്‍ അടിവരയിട്ട് പറയുന്നുണ്ട്. റോഡുകളില്‍ നടക്കുന്നവരെ പിടികൂടി വാഹനങ്ങളില്‍ കയറ്റി ഇവര്‍ എവിടെ നിന്നാണോ പുറപ്പെട്ടത് അവിടെ കൊണ്ടിറക്കാനാണ് നിര്‍ദേശം. രാഷ്ട്രം കൊറോണ വൈറസ് പോലുള്ള മഹാമാരിയെ നേരിടുന്ന വേളയില്‍ ജനങ്ങള്‍ ഇത്തരത്തില്‍ കൂട്ടമായി സഞ്ചരിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഹരിയാന ഡി.ജി.പിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.

മദ്യപിച്ചോ എന്നറിയാനുള്ള പരിശോധന പൈലറ്റുമാര്‍ക്കടക്കം നിര്‍ത്തി 
Also Read

മദ്യപിച്ചോ എന്നറിയാനുള്ള പരിശോധന പൈലറ്റുമാര്‍ക്കടക്കം നിര്‍ത്തി 

സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ അടക്കണമെന്നും അതിഥി തൊഴിലാളികള്‍ ഏത് സംസ്ഥാനത്താണോ ഉള്ളത് അവിടെ ഭക്ഷണവും പാര്‍പ്പിടവും ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച്ച ഡല്‍ഹിയില്‍ നിന്നും യു.പിയിലേക്ക് ബസ് സര്‍വീസ് അനുവദിച്ചിരുന്നു. ഇതിന് വിരുദ്ധമായ നിര്‍ദേശമാണ് കേന്ദ്രം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ നിന്നും യു.പിയിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ യോഗം ചേര്‍ന്ന ശേഷമായിരുന്നു നടപടികള്‍ കേന്ദ്രം കടുപ്പിച്ചത്.