LiveTV

Live

National

അമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞിട്ടും ജോലി തുടര്‍ന്ന് അഷ്‌റഫ് അലി; മാതാവിനോളം മുഖ്യം മാതൃരാജ്യം

മരണവാര്‍ത്തയറിഞ്ഞിട്ടും മധ്യപ്രദേശിലെ വീടുകളില്‍ തന്‍റെ ജോലിയായ സാനിറ്റൈസിങ് ചെയ്തുകൊണ്ടിരിക്കുകയാണ് അഷറഫ് അലി

അമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞിട്ടും ജോലി തുടര്‍ന്ന് അഷ്‌റഫ് അലി; മാതാവിനോളം മുഖ്യം മാതൃരാജ്യം

കോവിഡിനെ തടയാന്‍ സ്വകാര്യ വികാരങ്ങളെ മറച്ചുപിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയാണ് മധ്യപ്രദേശില്‍ അഷറഫ് അലി, എന്ന ആരോഗ്യ പ്രവര്‍ത്തകന്‍. വീടുകളുടെ സാനിറ്റൈസിങ് ചുമതലയുള്ള ഹെല്‍ത്ത് ഓഫീസറാണ് അദ്ദേഹം.

രാജ്യത്ത് കോവിഡ് മരണം 20 കടന്ന സാഹചര്യത്തില്‍ അതിനെ ചെറുക്കാനായി സ്വന്തം അമ്മയുടെ മരണവാര്‍ത്തക്കിടയിലും പ്രവര്‍ത്തിക്കുകയാണ് അഷറഫ് അലി. മരണവാര്‍ത്തയറിഞ്ഞിട്ടും മധ്യപ്രദേശിലെ വീടുകളില്‍ തന്‍റെ ജോലിയായ സാനിറ്റൈസിങ് ചെയ്തുകൊണ്ടിരിക്കുകയാണ് അഷറഫ് അലി.

അമ്മയെക്കാള്‍ വലുതായി മറ്റൊന്നുമില്ല. ജോലിക്ക് വന്നതിന് ശേഷമാണ് അമ്മക്ക് വയ്യ എന്ന് അറിയുന്നത്. എന്നാല്‍, എനിക്ക് എന്‍റെ നാടിനെ സേവിക്കുക തന്നെ വേണം. അലി പറഞ്ഞു.

ബോപ്പാലില്‍ രണ്ട് ഷിഫ്റ്റുകള്‍ വീതം ദിനംപ്രതി 5000 വീടുകളാണ് സാനിറ്റൈസ് ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്ത് കോവിഡ് മരണങ്ങള്‍ ദിനം പ്രതി കൂടി വരികയാണ്. വലിയ തോതിലേക്ക് വ്യാപനം നീങ്ങുമ്പോഴും ഇതുവരെ സമൂഹ്യ വ്യാപനത്തിലേക്ക് എത്തിയിട്ടില്ല എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.