LiveTV

Live

National

അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാനൊരുങ്ങി സ്പൈസ് ജെറ്റ്

ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വന്തം നാട്ടിലേക്ക് മടങ്ങാനാവാതെ അഭയം തേടി റോഡിലൂടെ നടക്കുന്ന അതിഥി തൊഴിലാളികളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു

അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാനൊരുങ്ങി സ്പൈസ് ജെറ്റ്

ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വന്തം നാട്ടിലേക്ക് മടങ്ങാനാവാതെ അഭയം തേടി റോഡിലൂടെ നടക്കുന്ന അതിഥി തൊഴിലാളികളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതുപോലുള്ളവരെ ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ബിഹാറിലേക്ക് കൊണ്ടുപോകാന്‍ സ്പൈസ് ജെറ്റ് മുന്നോട്ടുവന്നിരിക്കുകയാണ്.

അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാനൊരുങ്ങി സ്പൈസ് ജെറ്റ്

ഈ 21 ദിവസം മാനുഷികമായ സേവനങ്ങള്‍ക്കായി തങ്ങളുടെ പ്ലെയിനുകളും ജീവനക്കാരെയും വിട്ടുനല്‍കുമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതിന്‍റെ ഭാഗമായി ഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പാട്നയിലേക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനാവാതെ കഷ്ടപ്പെടുന്ന അതിഥി തൊഴിലാളികളെ കൊണ്ടെത്തിക്കുമെന്ന് സ്പൈസ് ജെറ്റ് എം.ഡി അജയ് സിങ് പറഞ്ഞു.

ഏപ്രില്‍ 14 വരെ എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്‍റിഗോയും ഗോ എയറുമെല്ലാം ഇത്തരത്തിലുള്ള സേവനങ്ങള്‍ക്ക് തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.