LiveTV

Live

National

ഇന്ന് രണ്ട് മരണം; രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി

ഇന്ന് രണ്ടുപേരാണ് മരിച്ചത്. രാജസ്ഥാനിലാണ് ആദ്യ മരണം. രണ്ടാമത്തെ മരണം കര്‍ണാടകയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന് രണ്ട് മരണം; രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഇന്ന് രണ്ടുപേരാണ് മരിച്ചത്. രാജസ്ഥാനിലാണ് ആദ്യ മരണം. രണ്ടാമത്തെ മരണം കര്‍ണാടകയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. തുംകുരു സ്വദേശിയായ 65കാരനാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 719 ആയി. മഹാരാഷ്ട്ര അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങൾ സമൂഹ വ്യാപനത്തിലേക്ക് പോകുമോയെന്ന ആശങ്കയിലാണ്.

കോവിഡ് 19 നെ തുടർന്ന് ഇന്നലെ മാത്രം 4 പേരാണ് മരിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക, ബീഹാർ, ഡൽഹി, ഹിമാചൽ പ്രദേശ് പഞ്ചാബ്, തമിഴ്നാട്, പശ്ചിമ ബംഗാൾ, രാജസ്ഥാന്‍, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഡല്‍ഹിയില്‍ കോവിഡ് 19 മൂന്നാം ഘട്ടത്തിലേക്ക് കടന്നേക്കാമെന്ന്. അരവിന്ദ് കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇന്ത്യയിലിപ്പോഴും സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആൻഡമാനിലും ഒരാൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

35 സ്വകാര്യ ലാബുകൾക്ക് കൂടി കോവിഡ് പരിശോധനയ്ക്കായി ഐ സി എം ആർ അനുമതി നൽകി. പഞ്ചാബിൽ 7 വർഷത്തിന് താഴെ തടവിന് ശിക്ഷിക്കപ്പെട്ട ആറായിരം തടവുകാർക്ക് പരോൾ അനുവദിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച 45 പേർ ഇതുവരെ ആശുപത്രി വിട്ടു. ഓസ്ട്രിയ, യുഎഇ, ഇസ്രായേൽ, ജർമനി, ഇറ്റലി എന്നിവിടങ്ങളിലായുള്ള 1245 വിദേശികൾ ഇന്നും നാളെയുമായി ഡൽഹിയിൽ നിന്നും അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങും.