LiveTV

Live

National

വര്‍ക്ക് ഫ്രം ഹോം എളുപ്പമാക്കാം; ഹര്‍ഷ് ഗോയേങ്ക പറഞ്ഞു തരുന്ന വഴികള്‍ ഇവയെല്ലാം...

പക്ഷെ, ജോലി ചെയ്യുന്ന സമയത്ത് വീട്ടിലുള്ളവരും അവിടേക്ക് വരുമ്പോള്‍ അത് ബുദ്ധിമുട്ടാകും

വര്‍ക്ക് ഫ്രം ഹോം എളുപ്പമാക്കാം; ഹര്‍ഷ് ഗോയേങ്ക പറഞ്ഞു തരുന്ന വഴികള്‍ ഇവയെല്ലാം...

രാജ്യമൊട്ടാകെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഒട്ടുമിക്കവരും അവര്‍ക്ക് അത്ര പരിചിതമല്ലാത്ത വര്‍ക്ക് ഫ്രം ഹോം കള്‍ച്ചറിലേക്ക് മാറിയിരിക്കുകയാണ്. തുടക്കത്തില്‍ എളുപ്പമല്ലെന്ന് തോന്നുമെങ്കിലും 21 ദിവസം ഇത് നിര്‍ബന്ധമായതിനാല്‍ അതിനെ രസകരമാക്കാനുള്ള വഴികള്‍ ആലോചിച്ചേ മതിയാകൂ. അതിനായി കുറച്ച് വഴികളുമായെത്തിയിരിക്കുകയാണ് ആര്‍.പി.ജി എന്‍റര്‍പ്രൈസ് ചെയര്‍മാന്‍ ഹര്‍ഷ് ഗൊയേങ്ക.

  1. നിങ്ങള്‍ക്ക് ജോലി ചെയ്യാനായി ഒരു സ്ഥിരം സ്ഥലം ഉറപ്പാക്കുക.
  2. വസ്ത്രധാരണം ഓഫീസില്‍ പോകുന്നത് പോലെയുള്ളതാക്കുക.
  3. സാധാരണ ഓഫീസില്‍ പോകുന്ന സമയത്ത് ജോലി ചെയ്യുക.
  4. ചെറിയ ഇടവേളകെടുക്കുക, വേഗം തിരിച്ചുവരുക.
  5. വീട്ടില്‍തന്നെ വ്യായാമം ചെയ്യുകയും നടക്കുകയും ചെയ്യുക.

പക്ഷെ, ജോലി ചെയ്യുന്ന സമയത്ത് വീട്ടിലുള്ളവരും അവിടേക്ക് വരുമ്പോള്‍ അത് ബുദ്ധിമുട്ടാകും. അതിനുകൂടിയുള്ള മാര്‍ഗങ്ങള്‍ ഗൊയേങ്ക നല്‍കുന്നില്ല. അതു മറികടക്കാന്‍ കൃത്യമായ ഒരു കാര്യക്രമം സൃഷ്ടിക്കുകതന്നെ വേണം.