LiveTV

Live

National

'നിതീഷ് കുമാര്‍, ഇത് നാണക്കേട്; ലോക്ക്ഡൗണില്‍ കുടുങ്ങിയ ബിഹാറുകാരെ നാട്ടിലെത്തിക്കാത്തതിനെതിരെ പ്രശാന്ത് കിഷോര്‍

ലോകമെമ്പാടുമുള്ള സര്‍ക്കാറുകള്‍ തങ്ങളുടെ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്, എന്നാല്‍ ബിഹാറുകാര്‍ പെട്ടുപോയെന്നും അതിന് കാരണക്കാരന്‍ നിതീഷ് കുമാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.

'നിതീഷ് കുമാര്‍, ഇത് നാണക്കേട്;  ലോക്ക്ഡൗണില്‍ കുടുങ്ങിയ ബിഹാറുകാരെ നാട്ടിലെത്തിക്കാത്തതിനെതിരെ പ്രശാന്ത് കിഷോര്‍

ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനെതിരെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ ബിഹാറുകാരെ നാട്ടിലെത്തിക്കാന്‍ ഒന്നും ചെയ്തില്ലെന്നാരോപിച്ചായിരുന്നു കിഷോറിന്റെ വിമര്‍ശം. ലോകമെമ്പാടുമുള്ള സര്‍ക്കാറുകള്‍ തങ്ങളുടെ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്, എന്നാല്‍ ബിഹാറുകാര്‍ പെട്ടുപോയെന്നും അതിന് കാരണക്കാരന്‍ നിതീഷ് കുമാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു. സംസ്ഥാനത്ത് അടിയന്തര സഹായം പ്രഖ്യാപിക്കാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു.

നേരത്തെ ലോക് ഡൗണിനെ വിമര്‍ശിച്ചും പ്രശാന്ത് കിഷോര്‍ രംഗത്ത് എത്തിയിരുന്നു. സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാത്തതിന്‍റെ ഫലമായാണ് ഇപ്പോള്‍ 21 ദിവസം നാം അനുഭവിക്കേണ്ടി വന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം. രാജ്യം ലോക്ക് ഡൗണ്‍ ചെയ്യണമെന്ന തീരുമാനം ശരിയാണ്. പക്ഷെ, 21 ദിവസം എന്നത് ഒരു നീണ്ട കാലയളവാണ്. കോവിഡ് 19 പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന് പറ്റിയ വീഴ്ചക്കാണ് ഇപ്പോള്‍ നാം അനുഭവിക്കുന്നത്. മുന്നൊരുക്കങ്ങളില്ലാത്ത തീരുമാനങ്ങളാലും പാവപ്പെട്ടവരെ സംരക്ഷിക്കാനുള്ള പദ്ധതിക്കുറവുകൊണ്ടും ഇനി വരാനിരിക്കുന്ന നാളുകള്‍ കഠിനമായിരിക്കും. പ്രശാന്ത് കുറിച്ചു

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച അര്‍ദ്ധ രാത്രി മുതലാണ്‌ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ നടപ്പാക്കുക. ഈ നിമിഷം നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ നിങ്ങള്‍ തുടരുകയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

ഈ ലോക്ക് ഡൌണ്‍ സര്‍ക്കാര്‍ വരുത്തിയ പിഴവുകളുടെ ശിക്ഷ- പ്രശാന്ത് കിഷോര്‍
Also Read

ഈ ലോക്ക് ഡൌണ്‍ സര്‍ക്കാര്‍ വരുത്തിയ പിഴവുകളുടെ ശിക്ഷ- പ്രശാന്ത് കിഷോര്‍